
“എന്റെ ഫാഷൻ ഐക്കൺ അന്നും ഇന്നും ഒരാൾ മാത്രമാണ്”: തന്റെ ഫാഷൻ ഐക്കൺ ആരാണ് എന്ന് തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ
വളരെ കുറവ് തവണ മാത്രം ഉദ്ഘാടന ചടങ്ങിന് പങ്കെടുത്ത് ഏവരെയും ഞെട്ടിച്ച താരമാണ് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താരമെത്തിയപ്പോൾ ജന പ്രവാഹം ആയിരുന്നു കേരളം കണ്ടത്. ഉദ്ഘാടന വേദിയിൽ എത്തുന്ന താരങ്ങൾ പെട്ടെന്ന് ഉദ്ഘാടനം ചെയ്യുകയും രണ്ടു വാക്കു പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷമാകുകയും ആണ് ഏവരും കാണാറുള്ളത് എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്നെ വിളിച്ച പരിപാടിയിൽ ജനങ്ങളോട് സംവദിക്കാനും സമയം കണ്ടെത്തുകയായിരുന്നു ദുൽഖർ സൽമാൻ തന്നെ വിളിച്ച പരിപാടി നടത്തുന്ന അംഗങ്ങളോട് മൈക്ക് വാങ്ങി ഡാൻസുകളിക്കുകയും പാട്ടുപാടുകയും ചെയ്ത് ആരാധകരോടൊപ്പം സെൽഫി എടുത്തുമാണ് ദുൽഖർ സൽമാൻ മടങ്ങിയത്.

പരിപാടി കാണാൻ എത്തിയ ജനക്കൂട്ടത്തിലെ ആളുകൾ വെയിലുകൊണ്ട് നിൽക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാനും താരം മറന്നില്ല അതിനിടയിൽ താരത്തിനോട് ചോദിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി ദുൽഖർ സൽമാൻ എന്ന നടൻ ജീവിതത്തിൽ ഫാഷൻ ഐക്കൺ ആയി കാണുന്ന വ്യക്തി ആരാണ് എന്നാണ് ചിലർ ചോദിച്ചത്. മലയാളത്തിൽ മികച്ച ഫാഷൻ സെൻസ് ഉള്ള യുവ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ താരത്തിന്റെ ഡ്രസ്സിംഗ് സ്റ്റൈലും ഓരോ ലുക്കും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫാഷൻ ഐക്കൺ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അത് മറ്റാരുമല്ല തന്റെ വാപ്പച്ചി തന്നെയാണ്.


അന്നും ഇന്നും മലയാള സിനിമയുടെ ഫാഷൻ ഐക്കൺ എന്നു പറയുന്നത് മമ്മൂട്ടി തന്നെയാണ്. കാരണം വർഷങ്ങൾ പിന്നിട്ടിട്ടും ഡ്രസ്സിംഗ് സ്റ്റൈലിലും, ഫാഷൻ സെൻസിലും മമ്മൂട്ടിയെ കവച്ചു വയ്ക്കാൻ മലയാള സിനിമയിൽ മറ്റൊരു താരം വന്നിട്ടില്ല എന്ന് തന്നെയാണ് പറയാൻ കഴിയുന്നത്. മമ്മൂട്ടി പൊതുപരിപാടികളിലേക്ക് പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളും സൈലന്റ് ലുക്കും പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓരോ സമയത്തും അദ്ദേഹം പിന്തുടരുന്ന സ്റ്റൈൽസൻസ് കണ്ട് പലർക്കും അത്ഭുതം തോന്നിയിട്ടുണ്ട് . മലയാള സിനിമയിൽ ലുക്കിൽ ഇത്രയേറെ ശ്രദ്ധിക്കുന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ തന്നെ സംശയമായിരിക്കും