‘പാട്ടു പാടിയുള്ള ഒരു ബന്ധമല്ല ഞങ്ങളുടേത്, ഞാൻ മമ്മുക്ക എന്നല്ല വിളിക്കുന്നത്’ എം.ജി ശ്രീകുമാർ പറയുന്നു
മെഗാസ്റ്റാർ മമ്മുട്ടി ഇന്ന് എഴുപതാം ജന്മദിനമാഘോഷിക്കുകയാണ്, മലയാളത്തിൽ മാത്രമല്ല ഇദ്ദേഹത്തിന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ളത്. മമ്മുട്ടിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഗായകൻ എം.ജി ശ്രീകുമാർ. പ്രിയപ്പെട്ട മമ്മുക്കക് വേണ്ടി അധികം പാട്ടുകൾ പാടാൻ എനിക്ക് കഴിഞ്ഞിട്ടില്ലങ്കിലും അദ്ദേഹത്തിനായി പാടിയ പാട്ടുകൾ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. എം. ജി ശ്രീകുമാറിന്റെ വാക്കുകൾ, ”മമ്മൂക്കയെ കൊണ്ട് തന്റെ ഓണപ്പാട്ട് ആൽബത്തിൽ പഠിക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു എന്നും എം.ജി ശ്രീകുമാർ പറഞ്ഞു. മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് മനോരമ ഓൺലൈനോട് സംസാരിച്ചു. ‘ഞാൻ മമ്മൂക്കയ്ക്ക് വേണ്ടി വളരെ കുറച്ചു പാട്ടുകളെ പാടിയിട്ടൊള്ളൂ. കൂടുതൽ പാട്ടുകളും മോഹൻലാലിനു വേണ്ടിയാണ് പാടിയിട്ടുള്ളത്. പാട്ടുപാടിയുള്ള ഒരു ബന്ധമല്ല ഞങ്ങൾ തമ്മിൽ ഉള്ളത് ഒരു ജേഷ്ഠസഹോദര ബന്ധമാണ് ഞങ്ങൾ തമ്മിൽ. രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമയിലെ ” സ്വരരാഗമേ ” എന്ന പാട്ടാണ് ഞാനാദ്യമായി അദ്ദേഹത്തിനുവേണ്ടി പാടിയത്. എന്റെ ജേഷ്ഠൻ സംഗീതം ചെയ്ത സെമി ക്ലാസിക്കൽ സോങ് ആണ് അത്. അതിനുശേഷം മോഹൻ സിത്താരയുടെ സംഗീതത്തിൽ മുദ്ര എന്ന ചിത്രത്തിനും കൂരമ്പുകൾ എന്ന ചിത്രത്തിനും ഇളയരാജയുടെ സംഗീതത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിനുവേണ്ടി ഞാനും ദാസേട്ടനും കൂടി “ആദിയുഷസന്ധ്യ പൂത്തതിവിടെ” അങ്ങനെയൊരു പത്തോളം ചിത്രങ്ങളിൽ അദ്ദേഹത്തിനായി പാടി. ഇത്രയും മഹാനായ അഭിനയ ചക്രവർത്തിക്ക് വേണ്ടി പാടിയ ഈ പാട്ടുകൾ ഞാൻ ഒരു നിധിയായി സൂക്ഷിക്കുന്നു.
അദ്ദേഹത്തിനുവേണ്ടി വിരലിലെണ്ണാവുന്ന പാട്ടുകളെ പാടിയിട്ടുള്ള എങ്കിലും അതൊരു മഹാഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ അതുപോലെതന്നെ ഒരുപാട് നല്ല കഥാപാത്രങ്ങൾ നമുക്കായി അഭിനയിക്കാൻ ഇനിയും ഭാഗ്യമുണ്ടാവട്ടെ. 40 വർഷമായി ഞാനും സിനിമ ലോകത്തുണ്ട്. ഒരുപാട് സ്റ്റേജ് പരിപാടികൾക്ക് ഞങ്ങൾ ഒരുമിച്ചു പോയിട്ടുണ്ട്. എന്റെ ഒരു ഓണപ്പാട്ട് കേസറ്റ് ഞാൻ മമ്മൂക്കയെ കൊണ്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹം ഹരികൃഷ്ണൻസ് എന്ന സിനിമയുടെ ഷൂട്ടിന് വേണ്ടി ആലപ്പുഴയിലെ ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് അവിടെ ഒരു സ്റ്റുഡിയോ സെറ്റിട്ട് ആ പാട്ടുപാടി ഷൂട്ട് ചെയ്തത്. അത്തരമൊരു ഭാഗ്യവും എനിക്ക് ലഭിച്ചു. വിദേശത്ത് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ ഞാനും മമ്മൂക്കയും നൃത്തം ചെയ്ത് പാടിയിട്ടുണ്ട്. അദ്ദേഹം എനിക്ക് സഹോദരതുല്യനാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണവും അഭിനയമികവും ജീവിതവിശുദ്ധിയും ഒക്കെ ഒരു മാതൃകയാണ്. ഞാൻ മമ്മൂക്ക എന്നല്ല കേട്ടോ വിളിക്കുന്നത്, ചേട്ടാ എന്നാണ് വിളിക്കുന്നത്, അപ്പോൾ അദ്ദേഹവും തമാശയ്ക്ക് തിരിച്ച് എന്നെയും ചേട്ടാ എന്ന് വിളിക്കും. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യവുമുണ്ടവാൻ പ്രാർത്ഥിക്കുന്നു.