“കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല” – നയൻ‌താര 
1 min read

“കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല” – നയൻ‌താര 

തെന്നിന്ത്യൻ സിനിമലോകത്ത് നിരവധി ആരാധകരുള്ള ഒരു ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളി പ്രേക്ഷകർക്ക് നയൻതാരയെ കുറിച്ച് പറയുമ്പോൾ അഭിമാനമാണെന്ന് പറയണം. തമിഴ് ലേഡീസൂപ്പർസ്റ്റാറായി അറിയപ്പെടുന്നുവെങ്കിലും മലയാളത്തിൽ നിന്നുമായിരുന്നു തുടക്കം എന്നത്. മലയാളത്തിൽ ഒരുപിടി മനോഹരമായി ചിത്രങ്ങളിൽ അഭിനയിച്ച താരം ശരത് കുമാർ നായകനായി എത്തിയ അയ്യ എന്ന ചിത്രം മുതൽ തമിഴ് സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹിതരായത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ തമ്മിൽ പ്രണയത്തിലാകുന്നത്.

കണക്ട് എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും നയൻതാര പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്. മായ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം നയൻസും അശ്വിനും ഒരുമിക്കുന്ന ചിത്രമാണിത്. വിഘ്നേശ്വറിന്റെയും നയൻസിന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായുള്ള അഭിമുഖത്തിൽ നയൻതാര പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ സംഭവിച്ച ചില വിവാദങ്ങളെ കുറിച്ചും വിഘ്നേശുമായുള്ള വിവാഹത്തെക്കുറിച്ച് ഒക്കെ തന്നെ നയൻസ് സംസാരിച്ചിരുന്നു. ഈ ഗോസിപ്പുകൾ പരക്കുന്നത് ചില സമയത്ത് മനസ്സിലാക്കാം. കാരണം നമ്മൾ പബ്ലിക് ഐയിൽ ഉള്ളവരാണ്. ചിലപ്പോൾ അവർ വല്ലാതെ പേഴ്സണൽ സ്പെയ്സിലേക്ക് കടക്കും. അപ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആകും.

പക്ഷേ അതിനൊന്നും ചെയ്യാൻ പറ്റില്ല. അത് അഭിമുഖീകരിച്ചേ പറ്റൂ. നമുക്ക് മുന്നിൽ മറ്റൊരു മാർഗ്ഗമില്ലല്ലോ. ഒരു പുരുഷൻ കല്യാണം കഴിക്കുമ്പോൾ ഒന്നും മാറുന്നില്ല. പക്ഷേ ഒരു പെൺകുട്ടി കല്യാണം കഴിക്കുമ്പോൾ അവളിൽ ഒരു മാറ്റവും ഇല്ലെങ്കിൽ അവരുടെ ജീവിതത്തിലെ മാറ്റങ്ങൾ എന്താണെന്ന് ആയിരിക്കും ആളുകൾ ശ്രദ്ധിക്കുക എനിക്ക് വിഗ്നേശ്വരിനെ 10 വർഷത്തോളമായി അറിയാം. പ്രൊഫഷണലി ഒന്നും മാറിയിട്ടില്ല. ഞാൻ മുമ്പ് ചെയ്തിരുന്ന സിനിമകളേക്കാൾ കൂടുതൽ ഇപ്പോൾ ചെയ്യുന്നുണ്ട്. കാരണം എനിക്ക് അദ്ദേഹം പിന്തുണ നൽകുന്നു. സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് അല്ലാതെ ഭാര്യ മാത്രമല്ല. അതൊരു തെറ്റായ ധാരണയാണ് എന്നും നയൻതാര അഭിപ്രായപ്പെടുന്നു.