”ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന് എന്ന സിനിമയില്‍ എന്താണിത്ര പ്രശ്നം…? സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ?”; കുറിപ്പ്
മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയന്‍ ആണ് ഉണ്ണി മുകുന്ദന്. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. മലയാളവും കടന്ന് തെലുങ്കില്‍ എത്തിയതോട പാന്‍ ഇന്ത്യന്‍ നടനായി ഉണ്ണി മുകുന്ദന് മാറി കഴിഞ്ഞു. മേപ്പടിയാന് എന്ന ചിത്രത്തിലെ നിര്‍മ്മാതാവായും താരം മറിക്കഴിഞ്ഞു. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്. സൈജു കുറുപ്പ്, അഞ്ജു കുര്യന്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന് എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ചിത്രത്തിലെ രാഷ്ട്രീയത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹിന്ദു അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങള്‍ എന്നൊക്കെയുള്ള തരം വിമര്‍ശനങ്ങളാണ് പൊതുവേ ഉയര്‍ന്നുവന്നത്. ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രം അടുത്ത ദിവസം തിയേറ്ററുകളിലെത്തുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് മേപ്പടിയാന് സിനിമയില്‍ ഇത്ര പ്രശ്നം എന്ന് ചോദിച്ച് സുനിത ദാസ് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന് എന്ന സിനിമയില്‍ എന്താണിത്ര പ്രശ്നം…? ആ സിനിമയില്‍ തന്റെ കഥാപാത്രം സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ? ആ വണ്ടിയുടെ റെലവന്‍സ് തന്നെ ആ സിനിമയില്‍ ഒന്ന് നോക്കൂ. അതിലൂടെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റും ഞങ്ങള്‍ പറയുന്നില്ല. ഞാനും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അതുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞിട്ടുമില്ല. വളര്‍ന്നുവന്ന ചില സാഹചര്യങ്ങളുണ്ടെന്നും പെട്ടെന്ന് അതൊക്കെ ചെയ്യരുത് എന്ന് പറഞ്ഞാല്‍ കാര്യമില്ല.. എന്നും ഉണ്ണിമുകുന്ദന് ഇന്റര്‍വ്യൂയില്‍ പറയുന്നു. അതുപോലെ ഹനുമാന് സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ താന്‍ ഭയങ്കര ഇതാണെന്നൊക്കെയാണ് പറയുന്നത്.
ഒരാളുടെയും അടുത്ത് പോയി നിങ്ങള്‍ അമ്പലത്തില്‍ പോകരുതെന്നോ പള്ളിയില്‍ എന്തിനാണ് പോകുന്നത് എന്നൊക്കെ ചോദിക്കാറോ പറയാറോ ഇല്ല…..അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഞാന്‍… ”അമ്പലത്തില്‍ കയറി താന്‍ കുറി തൊട്ടതാണ് പ്രശ്നം എങ്കില്‍ ഇനി വരുന്ന പത്ത് സിനിമയിലും അമ്പലത്തില്‍ കയറും കുറിയും തൊടുമെന്ന് ഉണ്ണി മുകുന്ദന് പറയുന്നു. അതിനെ സംബന്ധിച്ച് എത്ര ചര്‍ച്ച വന്നാലും വിഷയമല്ല…” ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന പുതീയ വസിനിമയില്‍ ഉണ്ണിമുകുന്ദന് മുസ്ലീം കഥാപാത്രമാണ്, അദ്ദേഹം നിസ്കരിക്കുന്നുണ്ട് അതെന്താണ് ആരും ചര്‍ച്ചയാക്കാത്തത്..?
അനൂപ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ദിവ്യ പിള്ളൈ, ബാല, ആത്മീയ രാജന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത്… പ്രത്യേക അജണ്ടയോടെ നിര്‍മ്മിക്കുന്ന ചിത്രങ്ങളെയാണ് എത്തിക്കുന്നത്…അല്ലാതെ സാധാരണ ചിത്രങ്ങളെയല്ല…