Artist

“ആ സമയത്ത് ഒരു സഹോദരനെ പോലെയായിരുന്നു മോഹൻലാൽ പെരുമാറിയത്” – സർജാനോ ഖാലിദ്

നടനവിസ്മയം മോഹൻലാലിനൊപ്പം ഒരു സ്ക്രീൻ സ്പേസ് എങ്കിലും കിട്ടുകയെന്നത് ഓരോ പുതുമുഖങ്ങളുടെയും ആഗ്രഹമാണ് എന്നതാണ് സത്യം. സിനിമ സ്വപ്നം കാണുന്ന ഓരോരുത്തരും ഈയൊരു ആഗ്രഹവുമായി ആയിരിക്കും സിനിമയിലേക്ക് എത്തുകയെന്നുള്ളത് സത്യമാണ്. അത്തരത്തിൽ യുവനടനായ സർജാൻ ഖാലിദിനും പറയാനുണ്ട് ചില വിശേഷങ്ങൾ. ബിഗ്ബ്രദർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരന്റെ വേഷത്തിൽ ആയിരുന്നു സർജനോ എത്തിയിരുന്നത്. ഈ നിമിഷങ്ങളെ കുറിച്ചാണ് താരം വാചാലൻ ആകുന്നത്. ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തന്നോട് ഒരു സഹോദരനെ പോലെ തന്നെയായിരുന്നു മോഹൻലാൽ പെരുമാറിയത് എന്നാണ് സർജനോ പറയുന്നത്.

 

അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായാണ് താൻ കാണുന്നത്. സംവിധായകൻ സിദ്ദീഖ് തന്നോടെ ചിത്രത്തിന്റെ കഥ പറയുമ്പോൾ മോഹൻലാലിന്റെ സഹോദരനാണ് അഭിനയിക്കുന്നത് എന്ന് വിശ്വസിക്കുവാൻ പോലും തനിക്ക് സാധിച്ചില്ല. നടനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ തോതിൽ തന്നെ ഗുണം ചെയ്യുകയും ചെയ്തു എന്നാണ് പറയുന്നത്. പുതിയ ചിത്രമായ ഫോർ യേഴ്സിന്റെ വിശേഷങ്ങൾ പങ്കുവെച്ചതിനിടയിൽ ആയിരുന്നു റിപ്പോർട്ടർ ചാനലിൽ ഇക്കാര്യത്തെക്കുറിച്ച് സർജനോ സംസാരിച്ചിരുന്നത്. വലിയ താല്പര്യത്തോടെ തന്നെയായിരുന്നു മോഹൻലാലിനെ കുറിച്ച് താരം പറഞ്ഞിരുന്നത്. ആദ്യം ഞാൻ വിശ്വസിച്ചിരുന്നില്ല, സിദ്ധിഖ് സർ ഒരു ദിവസം കഥ പറയാനായി വിളിച്ചു.

ലാലാണ് ചേട്ടൻ എന്ന് പറയുമ്പോൾ അത് മോഹൻലാൽ ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ ഇത്ര പെട്ടെന്ന് പറ്റും എന്ന് ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ആ സിനിമ അത്രത്തോളം വർക്കായില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു നല്ല നടൻ ആകാൻ ശ്രമിച്ചു. ആ കാര്യം മാത്രമേ ഞാനിപ്പോൾ ഫോക്കസ് ചെയ്യുന്നുള്ളൂ. ചെയ്ത ഒരു സിനിമ പൊട്ടിയാലും എനിക്ക് കുഴപ്പമില്ല. കാരണം ഞാൻ തുടങ്ങിയതേയുള്ളൂ എനിക്ക് 23 വയസ്സ് ആയതേയുള്ളൂ. അതുകൊണ്ട് എനിക്ക് അറിയാം എല്ലാ തെറ്റുകളും ശരികളും ഒരുപാട് ഉണ്ടായിരുന്നു. അതുപോലെ തന്നെ പഠിക്കാനും ഉണ്ടെന്നാണ് പറയുന്നത്. 2020 ജനുവരിയിൽ ആയിരുന്നു മോഹൻലാൽ അനൂപ് മേനോൻ ഹണി റോസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കികൊണ്ട് ബിഗ്ബ്രദർ എന്ന ചിത്രം ഒരുങ്ങുന്നത്.