സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ’യുടെ സെറ്റില്‍ ടൊവിനോ തോമസും മക്കളും ഡിജോ ജോസും ; ചിത്രങ്ങള്‍ വൈറല്‍

ലയാളികളുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‌കെ’. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കാണാന്‍ അപ്രതീക്ഷിതമായി രണ്ട് താരങ്ങളെത്തിയതിനെക്കുറിച്ചാണ് വൈറലാവുന്നത്.

താരങ്ങള്‍ മറ്റാരുമല്ല, ടൊവിനോ തോമസും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമാണ് എത്തിയത്.ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്‌സ് കോളേജിലാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ടൊവിനോയുടെ നാട്ടിലാണ് സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ മക്കളെയും കൂട്ടിയാണ് ടൊവിനോ സെറ്റിലെത്തിയത്. കുട്ടികളോട് നിറയെ വാത്സല്യം പകരുന്ന സുരേഷ്‌ഗോപിയ്ക്ക് സ്‌നേഹചുംബനങ്ങള്‍ നല്‍കിയാണ് കുട്ടികള്‍ സ്‌നേഹം പങ്കിട്ടത്. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സംവിധായകനായ ഡിജോജോസും ഒപ്പമുണ്ടായിരുന്നു. ഡിജോജോസ് ജനഗണമന എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തില്‍ ടൊവിനോയാണ് നായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗിമിച്ച് വരുകയാണ്. 2023ല്‍ ആണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ ജനഗണമന2വും ഉണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സുരേഷ് ഗോപിയുടെ 255-ാം ചിത്രമാണ് ജെഎസ്‌കെ. ഡേവിഡ് ഏബല്‍ ഡോണവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ‘സത്യം എപ്പോഴും ജയിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. അതേസമയം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ‘മേ ഹൂം മൂസ’ ആണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

Related Posts