‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ്  എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം
1 min read

‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ കോളേജിലേക്ക് പോകേണ്ടിവന്നില്ല. പകരം മലയാള സിനിമയിലെ യങ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള വളര്‍ച്ചയായിരുന്നു പിന്നീട് പൃഥ്വിരാജിന്. ഇപ്പോഴിതാ നന്ദനം എന്ന സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍ എങ്ങനെയിരിക്കുമെന്ന് അമല്‍ ദേവ് എഴുതിയ ഒരു കുറിപ്പ് വായിക്കാം.

അമല്‍ ദേവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നന്ദനം ഇന്നാണ് ഇറങ്ങിയതെങ്കില്‍

*മലയാള സിനിമയില്‍ വീണ്ടും ഒരു താരപുത്രന്റെ അരങ്ങേറ്റം ..രാജഭരണവും രാഷ്ട്രീയയവും പോലെ മക്കളെ ഇറക്കി പരീക്ഷിക്കുന്ന വേദിയായി ഇന്ന് മലയാള സിനിമ മാറിയിരിക്കുന്നു..ഗോഡ്ഫാദര്‍ ഇല്ലാത്ത ഒരുപിടി കഴിവുള്ള കലാകാരന്മാര്‍ ഒരു അവസരത്തിന് വേണ്ടി അലയുമ്പോള്‍ മക്കള്‍ക്ക് ഫ്രീ എന്‍ട്രി..
*സൗകുമാര്യം നിറഞ്ഞ സുകുമാരന്റെ മകന്‍ ആദ്യ സിനിമയില്‍ തുടക്കക്കാരന്റെ പതര്‍ച്ച ഇല്ലാതെ അഭിനയിച്ചു .പക്ഷെ നിലനില്‍ക്കണേല്‍ കഴിവ് വേണം..അത് കണ്ടറിയാം ..ചേട്ടന്‍ തരക്കേടില്ലെങ്കിലും അവസരങ്ങള്‍ കുറവാണ് ..
*മലയാളത്തിന്റെ മുഖ്യധാരാ സംവിധയകരില്‍ ഇരിപ്പടമുള്ള ഒരാള് തന്നെയാണ് ശ്രീ രഞ്ജിത്ത് ..അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നേരെ വിപരീതമായി സംസാരിക്കുന്ന വിഷയമാണ് ഈ സിനീമ സ0സാരിക്കുന്നത്..ഒരു തരത്തില്‍ മറുപക്ഷ പാര്‍ട്ടിയുടെ വോട്ട് മറിക്കുന്നതിനുള്ള കൊടിയ തന്ത്രമല്ലേ ഈ സിനിമയ്ക്കു പിന്നില്‍ എന്നു0 സംശയിക്കേണ്ടിയിരിക്കുന്നു .


*സവര്‍ണാധിപധ്യം എന്ന പേരില്‍ ഏറ്റവും പഴികേട്ട ഒരാള്‍ പ്രിയദര്‍ശനാണെകില്‍ അതിന്റെ പകുതി ഷെയര്‍ ഈ സിനിമയിലൂടെ രഞ്ജിത്തിന് ലഭിക്കും ..
*പുറത്തു നിന്ന് വിരുന്നു വരുന്നവര്‍ തരുന്ന സമ്മാനം അടിച്ചുതളിക്കാരി വര്‍ഗ്ഗത്തിന്റെ ശാപം ആണെന്നൊരു ഡയലോഗിലൂടെ ഈ നാട്ടിലെ മുഴുവന്‍ മറ്റു വീട്ടുവേലയ്ക്കു പോകുന്ന സ്ത്രീകളെയു0 അധിക്ഷേപിക്കുകയാണ്.
മിസ്റ്റര്‍ രഞ്ജിത് നിങ്ങള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് ..
*ബാലാമണി എന്ന കേന്ദ്ര നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നവ്യ നായര്‍ ഒരു സീനില്‍ പോലും മേയ്ക്ക് അപ് ഇട്ടതായി കാണാന്‍ കഴിഞ്ഞില്ല,അതുവഴി തൊലി കറുത്തവരാണ് വീട്ടു വേലയ്ക്കു നിക്കുന്നത് എന്ന പൊതുബോധം ഊട്ടി ഉറപ്പിക്കുന്നു …
*സ്‌പോയ്‌ലര്‍ -കൃഷ്ണന്‍ ആയി വേഷമിട്ടത് അരവിന്ദാണ്..വെളുത്ത ഒരാളെ ദൈവം ആകാവൂ എന്ന ചിന്ത കുഞ്ഞു മനസ്സിലേയ്ക്ക് വരെ വിഷം പോലെ കുത്തിവയ്ക്കുന്നു..
*നായകന്‍ പുതുമുഖം ആണേലും ഒരു വലിയ താര നിര കുത്തിനിറച്ചിട്ടുണ്ട്..
അമ്മയിലെ മുതലാളിമാര്‍ക്ക് എല്ലാം വിളിച്ചു വേഷം കൊടുത്തപ്പോള്‍ ഒരു കാര്യം ചിന്തിക്കണമായിരുന്നു ,അവശത അനുഭവിക്കുന്ന ഒരുപറ്റം കലാകാരന്‍മാര്‍ ആ സംഘടനയിലുണ്ട് എന്നുള്ളത് .


*എങ്കിലും സംഘടനയുമായി സ്വരച്ചേര്‍ച്ചയില്ലാത്ത രേവതിക്ക് ഒരു നല്ല വേഷം കൊടുത്തതിനുപിന്നില്‍ അവര്‍തമ്മിലുള്ള അന്തര്‍ധാര സജീവമാണ് എന്ന് വേണം കരുതാന്‍ ..
*പുതുമുഖമായ പൃഥ്വിരാജ് ചെയ്ത മനു എന്ന കഥാപാത്രം ബന്ധുജനങ്ങള്‍ക്കിടയില്‍ ഒരു വാക്കുപോലും മിണ്ടാന്‍ ത്രാണിയില്ലാത്ത മുറിയില്‍ കേറി ഇരിക്കണ ഒരാളാണ്..അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സീനിയേഴ്‌സ് ആണ്..
‘അമ്മ എന്ന താരസംഘടനയില്‍ നടക്കുന്നതും ഇതൊക്കെയല്ലേ എന്നുള്ളതും സിംബോളിക് ആയി രഞ്ജിത് കാണിക്കുന്നു .
*ഇതൊക്കെയാണെങ്കിലും ലോജിക് വീട്ടില്‍ വച്ചാല്‍ ഒരു തവണ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് നന്ദനം ..
*കേന്ദ്രത്തില്‍ നിന്നൊരു അവാര്‍ഡ് പ്രതീക്ഷിക്കാം ..
*സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം ..

NB:
രഞ്ജിയേട്ടന്‍ ഇഷ്ടം ..?
നന്ദനം ?
Happy Bdthday
Prithviraj Sukumaran