“ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു
1 min read

“ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ്. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ലൂക്ക് ആന്റണിയായി മമ്മൂട്ടിയെത്തിയ ചിത്രത്തിൽ ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, ബിന്ദു പണികർ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളാ lയി അണിനിരക്കുന്നു.

മമ്മൂട്ടിയും ഗ്രേസ് ആന്റണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ റോഷാക്കിൽ ഏറെ ശ്രദ്ധ നേടിയതാണ്. ലൂക്ക് ആന്റണിയും സുജാതയുമായി രണ്ടാളും ഗംഭീര പെർഫോമൻസ് ആണ് ചിത്രത്തിൽ കാഴ്ചവച്ചത്. റോഷാക്ക്‌ റിലീസ് ചെയ്തതിനുശേഷം നടന്ന പ്രസ് മീറ്റിൽ ഗ്രേസ് ആന്റണി മമ്മൂട്ടിയോടൊപ്പം ഉള്ള ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. മമ്മൂട്ടിയുടെ എനർജി കണ്ട് അത്ഭുതപ്പെട്ടുപോയി എന്നാണ് താരം പറയുന്നത്. ഗ്രേസ് പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. “എല്ലാവർക്കും മമ്മൂക്ക എന്ന് പറയുമ്പോൾ ഒരു പേടി ആണല്ലോ. എന്നാൽ എന്റെ കാര്യത്തിൽ അതായിരുന്നില്ല. എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ഞാൻ ഇക്കയോടും ഇക്ക എന്നോടും എന്തായിരിക്കും പറയുക, ഞങ്ങൾ എന്തിനെക്കുറിച്ചെല്ലാം സംസാരിക്കും എന്നെല്ലാം ഞാൻ ആലോചിച്ചിരുന്നു. ആ എക്സൈറ്റ്മെന്റോടു കൂടിയാണ് റോഷാക്കിൽ എത്തുന്നത്.

റോഷക്കിൽ കാഷ്യു ഫാക്ടറിയിൽ വെച്ച് ഇക്കയുടെ ഒരു ഫൈറ്റ് സീനുണ്ട്. എന്റെ കഥാപാത്രം അത് കാണുന്ന രീതിയിലാണത്. ആ സീൻ എടുക്കുന്ന സമയത്ത് മമ്മൂക്ക വന്ന് എന്നോട് പറയും, ‘ഇത്രയും പ്രായമായ എന്നെയാ ഇവർ ഈ പാടുപെടുത്തുന്നേ, ഇത് വല്ലോം കാണുന്നുണ്ടോ നീ’ എന്ന്. അപ്പോൾ നമുക്ക് തിരിച്ചൊന്നും പറയാൻ കിട്ടില്ല. ഫൈറ്റ് സീൻ കഴിഞ്ഞ ഇക്ക ജനലിൽ പിടിച്ചു നിന്നിട്ട് വല്ലാതെ അണക്കും. നമ്മൾ അത് കാണും. പക്ഷേ, അടുത്ത ഷോട്ടിനു വിളിക്കുമ്പോൾ അദ്ദേഹം ‘ഇനി അടുത്തത് പോയി ചെയ്തിട്ട് വരാം’ എന്ന് പറയും. ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണ് എന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”. ഗ്രേസ് ആന്റണി പറയുന്നു.