‘മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളാണ് മോഹന്‍ലാലും കമല്‍ഹാസനും’; കുറിപ്പ് വൈറല്‍
മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അഹത്തിലെ സിദ്ധാര്ത്ഥന്. ബാല്യം മനുഷ്യന്റെ സ്വഭാവ മാനസിക വളര്‍ച്ചയെ ഏറെ സ്വാധിനിക്കാന്‍ കഴിവുള്ള സമയമാണ്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും ആ വ്യക്തിയുടെ ഭാവി ജീവിതത്തില്‍ ഏറെ സ്വാധിനം ഉണ്ടാവും. ഇതാണ് ഈ സിനിമയുടെ മെയിന്‍ മെസ്സേജ് ആയി വരുന്നത്. ഇപ്പോഴിതാ മാനസികരോഗികളായ കഥാപാത്രം ചെയ്ത മോഹന്‍ലാലിനെയും കമല്‍ ഹാസനെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ അത്ഭുതപെടുത്തിയ കഥാപാത്രങ്ങളാണ് മോഹന്‍ലാലിന്റെ അഹം എന്ന സിനിമയിലെ സിദ്ധാര്ഥന് എന്ന കഥാപാത്രവും, കമല്‍ഹാസ്സന്റെ ആളവന്തന് സിനിമയിലെ നന്ദകുമാര്‍ എന്ന കഥാപാത്രവുമെന്ന് കുറിപ്പില്‍ പറയുന്നു.
മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഏതൊരു അഭിനേതാവിനും വെല്ലുവിളിയുള്ളതാണ്. ഒട്ടുമിക്ക മഹാനടന്മാരുടെ കരിയറില്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകാറുണ്ട്.അങ്ങനെ എന്നെ അത്ഭുതപെടുത്തിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്, പല ഭാഷകളിലായും. എന്നാലും പെട്ടെന്ന് എടുത്തു പറയാന്‍ തോന്നുന്നതും ലേശം അണ്ടറേറ്റഡ് ആയി നിക്കുന്നതുമായ കഥാപാത്രങ്ങളാണ് മോഹന്‍ലാലിന്റെ അഹം(1992)എന്ന സിനിമയിലെ സിദ്ധാര്ഥന് എന്ന കഥാപാത്രവും, കമല്‍ഹാസ്സന്റെ ആളവന്തന് (2001)സിനിമയിലെ നന്ദകുമാര്‍ എന്ന കഥാപാത്രവും..രണ്ടു പേര്‍ക്കും കുട്ടികാലത്തു ഉണ്ടാകുന്ന അനുഭവങ്ങള്‍ ആണ് അവരെ മാനസികാരോഗികളായി മാറ്റുന്നത്. വ്യത്യസ്ത തലങ്ങളില്‍ നില്ക്കുന്ന രണ്ടു സൈക്കോ കഥാപാത്രങ്ങള്‍. രണ്ടും അവരുടേതായ രീതിയില്‍ മികച്ചതാക്കിയിരിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഒരു നടനില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമാണ് അഹം സിനിമയിലെ മോഹന്‍ലാല്‍ ചെയ്ത സിദ്ധാര്ത്ഥന്. മനസിന്റെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ ഈ കഥാപാത്രം സഞ്ചരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ പ്രകടനതെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഒരു മഹാ നടന് മാത്രം സാധ്യമാകുന്ന അനായാസതയോടെ മോഹന്‍ലാല്‍ ഈ വേഷം ചെയ്തു. സിനിമയിലെ മികച്ച അഭിനയത്തിന് മോഹന്‍ലാല്‍ ആ വര്‍ഷത്തെ ദേശിയ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ കഴിഞ്ഞ തവണ ലഭിച്ചത് കൊണ്ട് ഇത്തവണ നല്കാന് പറ്റില്ലെന്ന കാരണത്താല്‍ അവാര്‍ഡ് നല്‍കിയില്ല. 1992 ഏപ്രില്‍ 30ന് 25 തിയറ്ററിലാണ് അഹം റിലീസ് ആകുന്നത്. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം വാണിജ്യപരമായി വിജയമായില്ലായിരുന്നു.