‘ഈ രംഗം മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യന്‍ സിനിമയിലെ വേറെ ആര്‍ക്കെങ്കിലും പറ്റുമോ എന്നുള്ളത് സംശയമാണ്’; കുറിപ്പ്
1 min read

‘ഈ രംഗം മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യന്‍ സിനിമയിലെ വേറെ ആര്‍ക്കെങ്കിലും പറ്റുമോ എന്നുള്ളത് സംശയമാണ്’; കുറിപ്പ്

ഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയില്‍ പുതിയ വസന്തം തീര്‍ത്ത താരരാജാവാണ് മോഹന്‍ലാല്‍. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് കഴിഞ്ഞ 40 വര്‍ഷ കാലയളവില്‍ സമ്മാനിച്ചത്. ഇന്നും പൂര്‍വാധികം ആത്മാര്‍ത്ഥതയോടെ മോഹന്‍ലാല്‍ തന്റെ കലാമണ്ഡലത്തില്‍ സജീവമായി നിലകൊള്ളുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാ നടന്‍ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹന്‍ലാല്‍. നമ്മുടെ സ്വന്തം ലാലേട്ടന്‍. പ്രേക്ഷകര്‍ക്ക് ഇത്രയും കൂടുതല്‍ ഇഷ്ടം ഒരു നടനോട് തോന്നാന്‍ കാരണം എന്തൊക്കെ ആയിരിക്കും? മോഹന്‍ലാലിനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും ഓരോ കാരണങ്ങള്‍ പറയാനുണ്ടാകും. മലയാളികളെ കുടുകൂടാ ചിരിപ്പിച്ച സിനിമ നാടോടിക്കാറ്റ് സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം പാരമ്യത്തിലെത്തിയിരുന്ന 1987 മേയ് 6നാണു ദാസനും വിജയനും കാഴ്ച്ചക്കാരിലേക്കെത്തിയത്. മോഹന്‍ലാലും ശ്രീനിവാസനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. നാടോടിക്കാറ്റിന് പിന്നാലെയാണ് രണ്ടും മൂന്നും ഭാഗങ്ങളായ പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകളും പുറത്തിറങ്ങിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ തലമുറക്ക് ഈ ഒരു രംഗം എത്രമാത്രം റിലേറ്റഡ് ആയിരിക്കും എന്നറിയില്ല, എന്നാലും 80s & 90s ല്‍ ബാല്യവും കൗമാരവും കഴിഞ്ഞ സാധാരണക്കാര്‍ക്ക് ഈ രംഗം ഒരു ചിരിയോടും ചമ്മലോടെയും വേദനയോടുമേ കാണാന്‍ സാധിക്കു. അതിലുപരി മോഹന്‍ലാല്‍ എന്നാ നടന്റെ സൂക്ഷ്മഭിനയത്തിന്റെ ആഴവും കാണിക്കളെ അമ്പരപ്പിക്കും. കാരണം ആ രംഗത്തിലെ ചെറിയ എക്‌സ്പ്രഷന്‍ വരെ എത്ര മികച്ചതായിരുന്നു. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും കടം വാങ്ങുക, അതും വേറൊരു സാധനം കടം വാങ്ങിയതിനു തൊട്ടുപിന്നാലെ അതും തന്റെ ഇല്ലായ്മ മറച്ചു വെച്ച് കൊണ്ട്. അയാള്‍ അനുഭവിക്കുന്ന ചമ്മലും നിസ്സഹായതയും പ്രേഷകനിലേക്കും പകരുന്നു എന്ന് മാത്രമല്ല, ഒപ്പം തന്നെ പ്രേഷകര്‍ക്കു ചിരിയും സമ്മാനിക്കുന്ന അഭിനയം.

ആ രംഗത്തില്‍ അഭിനയിച്ച മീനമ്മയുടെ എക്‌സ്പ്രഷന്‍ അതിനു ഇരട്ടി ഫീല്‍ കൊടുത്തു എന്നുള്ളത് മറ്റൊരു സത്യം. പറഞ്ഞു വന്നത് ഈ രംഗം മോഹന്‍ലാല്‍ അല്ലാതെ ഇന്ത്യന്‍ സിനിമയിലെ വേറെ ആര്‍ക്കെങ്കിലും പറ്റുമോ എന്നുള്ളത് സംശയമാണ്. എന്റെ ഫേവറൈറ് മോഹന്‍ലാല്‍ സീനുകളില്‍ ഒന്ന്