“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!”
1 min read

“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!”

മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ഒരു കൊടുങ്കാറ്റ് പടന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. ആ കൊടുങ്കാറ്റിനെ മലയാളികൾ ഒരു പേര് ചൊല്ലി വിളിച്ചു, ലാലേട്ടൻ. വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതിതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാലു വയസുകാരന് മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെക്കുറിച്ച് പറയാൻ ഏറെയുണ്ടാകും.

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളില് മോഹൻലാൽ ആരാധകരിൽ ചിലരെങ്കിലും നിരാശരാണെന്ന് പറയാറുണ്ട്. എങ്കിലും ഈ അടുത്ത് റിലീസ് ചെയ്ത നേര് ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തെ ക്കുറിച്ച് പങ്കുവെച്ച ഒരു ചെറിയ കുറിപ്പാണ് വൈറലാവുന്നത്.

“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!
പെർഫോം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ ലഭിക്കുക എന്ന് പറയുന്നത് ഏതൊരു നടന്റെയും ഭാഗ്യമാണ്.
അത് ഇനിയും അദ്ദേഹത്തെ തേടി വരും
ഇനിയും അദ്ദേഹം മലയാളികളെ വിസ്മയിപ്പിക്കും…
കാരണം വർഷങ്ങളായി ഓരോ സിനിമക്ക് വേണ്ടിയും മലയാളികൾ ഇത്രയധികം കാത്തിരുന്ന മറ്റൊരു നടനില്ല ‘ മോഹൻലാൽ’ ” എന്നായിരുന്നു കുറിപ്പിൽ പറഞ്ഞത്. 30 വയസ്സിനകത്ത് ഒരു നടനും ഇങ്ങനൊരു ഗ്രാഫ് ഉണ്ടാവില്ലന്നൊയിരുന്നു ഇതിന് താഴെ വന്ന ഒരു കമൻ്റ്. എന്നാൽ കൂടുതലും മോഹൻലാൽ ഫാൻസിനെ വിമർശിച്ചായിരുന്നു കമൻ്റ് സ്. “മമ്മൂട്ടി പടം റിലീസ് അടുക്കുമ്പോൾ ഏട്ടന്റെ ഒരു വിന്റജ് പോസ്റ്റ്‌ നിർബന്ധം, ഭ്രമയുഗത്തിലെ ചിരിക്കു പകരം കണ്ട് പിടിച്ച പഴയ ലാലേട്ടന്റെ ചിരിയാണോ ഇത്,” എന്നിങ്ങനെ നീളുന്നു കമൻ്റ്സ്