“മോഹൻലാലിനെ വളർത്തിയതും ഇതേ Fans ആണ് എന്ന് മാത്രം കമൻ്റ് ചെയ്യരുത്”
1 min read

“മോഹൻലാലിനെ വളർത്തിയതും ഇതേ Fans ആണ് എന്ന് മാത്രം കമൻ്റ് ചെയ്യരുത്”

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോഹന്‍ലാൽ. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് മുന്നേറുന്നത്. എന്നാൽ ഫാൻസ് പോരുകളും ഇപ്പോൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന് ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ വന്നതെങ്കില്‍ ഇപ്പോള്‍ അത് പോസിറ്റീവ് അഭിപ്രായങ്ങളായി മാറിയിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു വെന്നത് തന്നെയായിരുന്നു യു എസ് പി . സോഷ്യല്‍ മീഡിയയില്‍ മൊത്തം ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നിലവില്‍ കൂടുതലും. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

മോഹൻലാലിൻ്റെ പിള്ളേര്

പലപ്പോഴും മോഹൻലാലിനെ ചതിക്കുന്നത് അവിഭാജ്യ സമയങ്ങളിൽ അദ്ദേഹത്തിൻ്റെ Fans ആണ്

ഫ്ലക്‌സും കെട്ടി രാവിലത്തെ ഷോയ്‌ക്ക് priority കൊടുത്തു ഫോട്ടോ ഉള്ള ടിക്കറ്റും കൊടുത്തു അതിൻ്റെ ഒരു പ്രിവിലേജ് എൻജോയ് ചെയ്തു introduction scene ഇൽ സ്ക്രീനിലോട്ട് എറിയാൻ കടലാസു തുണ്ടും പോക്കറ്റിൽ ഇട്ടു വരുന്ന ഇവരാണ്

അവരെ തൃപ്തിപ്പെടുത്താൻ മോഹൻലാലിൻ്റെ നല്ല സിനിമകൾക്ക് പലതിനും സാധിച്ചിട്ടില്ല. ഏറ്റവും വലിയ fan നെ കഥ കേൾക്കാൻ നിയമിച്ചു കൊണ്ട് ഇനി ഒരു ക്ലാസ്സിക് career ഇൽ വേണ്ട എന്ന് തീരുമാനിച്ചത് പോലെ, വ്യാഴവട്ടത്തിൽ ഒരിക്കൽ ലഭിക്കുന്ന നല്ല ശ്രമങ്ങൾ പോലും ഇവരുടെ പുലർകാല ചതിയിൽ നശിച്ചു പോവുന്നു

ഇനിയും ഇവരെ വിശ്വസിച്ചു Underrated Movies ലിസ്റ്റില് പുതിയ സിനിമകൾ ചേർക്കരുത് . ഇനിയും ഗുരുവും, സദയവും , ദേവദൂതനും ഇവർ കാരണം ഉണ്ടാക്കരുത്.

മലൈകൊട്ടൈ വാലിഭൻ ഒരിക്കലും ഒരു മോശം സിനിമ അല്ല.

രാവിലെ എണീറ്റ് ഇതേ ഫാൻസ് ഇൻ്റെ കൂടെ ഈ സിനിമ കണ്ടു എന്ന ഒരു അബദ്ധം പറ്റിയ മറ്റൊരു മോഹൻലാൽ സിനിമ ആരാധകൻ.

മോഹൻലാലിനെ വളർത്തിയതും ഇതേ Fans ആണ് എന്ന് മാത്രം കമൻ്റ് ചെയ്യരുത് 🙏