
“മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല”
സിനിമാ പ്രേക്ഷകർ ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി പലപ്പോഴും ആഘോഷിച്ചത് മോഹൻലാലിനെയാണ്. അത്രമാത്രം ഹിറ്റ് സിനിമകൾ ഇവരൊരുമിച്ചപ്പോൾ പിറന്നിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത്, മിന്നാരം, മണിച്ചിത്രത്താഴ്, പവിത്രം തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. മോഹൻലാലിനൊപ്പം മമ്മൂട്ടിയുടെ കൂടെയും അനേകം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. അറുപതോളം സിനിമകളിലാണ് മമ്മൂട്ടിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ മോഹൻലാൽ-ശോഭന താര ജോഡിയുടെ അത്രമാത്രം മമ്മൂട്ടി-ശോഭന കോംബോ പലപ്പോഴും ആഘോഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്.
“മോഹൻലാൽ ശോഭന കോമ്പിനേഷൻ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളും ആഘോഷിക്കപ്പെട്ടുമ്പോൾ മമ്മൂട്ടി ശോഭന കോമ്പിനേഷൻ underrated ആണ് എന്ന് തോന്നിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി 35 ൽ കൂടുതൽ ചിത്രങ്ങളിൽ നായികയായി വന്ന നടിയാണ് ശോഭന. അവരുടെ കെമിസ്ട്രി അറിയാൻ യാത്ര എന്ന ഒറ്റ ചിത്രം മതി അത് പോലെ ചെറിയ scene ആണെങ്കിലും പപ്പയുടെ സ്വന്തം അപ്പൂസിലും ഗംഭീരമായിരുന്നു. കളിക്കളം, ഗോളന്തര വാർത്ത, കാണാമറയത്, മഴയെത്തും മുമ്പേ, ഹിറ്റ്‌ലർ അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ഇവരുടെ കോമ്പിനേഷൻ രസമാണ് മമ്മൂട്ടിക്ക് ഇണങ്ങുന്ന അപ്പൂർവം നടിമാരിൽ ഒരാളാണ് ശോഭന. അടൂർ ഗോപാലകൃഷ്ണൻ, ഫാസിൽ, ബാലു മഹേന്ദ്ര, സത്യൻ അന്തിക്കാട് മുതൽ ഷാജി കൈലാസ് വരെ ഇവരെ ജോഡിയാക്കി ചിത്രങ്ങൾ എടുത്തിട്ടുള്ളതാണ്.മോഹൻലാലിനെ പോലെ തന്നെ മമ്മൂട്ടിയായിട്ടും നല്ല കെമിസ്ട്രിയാണ് എന്ന് തോന്നിട്ടുണ്ട്” എന്നായിരുന്നു കുറിപ്പിൽ പറഞ്ഞത്.
എന്നാൽ കൂടുതൽ ആളുകളും മോഹൻലാൽ ശോഭന കോംബോ തന്നെയാണ് സപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടി ശോഭന കിടു ആണെന്നും മമ്മൂട്ടി ശോഭന ഒരിക്കലും അണ്ടർ റേറ്റഡ് ഒന്നുമല്ല.എത്ര വേറെയിട്ടി സിനിമകൾ ഉണ്ട്.കാണാമറയത്ത്,യാത്ര,പപ്പയുടെ സ്വന്തം അപ്പൂസ്,മഴ എത്തും മുൻപേ,ഹിറ്റ്ലർ എല്ലാം സൂപ്പര് തന്നെ.പിന്നെ ഉർവശി,ശോഭന അംബിക തുടങ്ങിയവർക്ക് എത് നായകനും ഒകെ ആയിരുന്നു എന്നും കമൻ്റുകൾ ഉണ്ട്.