”സത്യന് അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടിയെ കാണാന്‍ എന്തോ ഒരു പ്രത്യേക ഭംഗിയാണ്”; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന് അന്തിക്കാട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്. മമ്മൂട്ടിയേയും ജയറാമിനേയുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാക്കി മാറ്റിയതില്‍ സത്യന് അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല സത്യന് അന്തിക്കാടെന്നതും വസ്തുതയാണ്. 1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അര്‍ത്ഥം സംവിധാനം ചെയ്തത് സത്യന് അന്തിക്കാടായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി സത്യന് അന്തിക്കാട് ചെയ്ത മറ്റ് ചിത്രങ്ങള്‍. സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ അതിഥി വേഷത്തിലും പലപ്പോഴും മമ്മൂട്ടിയെത്തിയിട്ടുണ്ട്. ജീവിതത്തിലും വളരെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരേയും കുറിപ്പ് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മമ്മൂട്ടിയും സത്യന് അന്തിക്കാടും
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന് അന്തിക്കാട്. സംവിധായകനായി 40 വര്‍ഷം പുറത്തിയാക്കിയ അദ്ദേഹം ഇന്നും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി നിലനില്ക്കുന്നു. ഒരേ റൂട്ടില്‍ ഓടുന്ന ബസ് എന്നാ വിമര്‍ശനങ്ങള്‍ വന്നാലും അദ്ദേഹത്തിന്റെ പടങ്ങള്‍ക്ക് ഒരു വിഭാഗം പ്രേക്ഷകര്‍ ഇന്നുമുണ്ട്. മോഹന്‍ലാല്‍, ജയറാം, ശ്രീനിവാസന് എന്നിവരാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നായകനായി വന്നിട്ടുള്ളത്. അദ്ദേഹം മമ്മൂട്ടി ആയിട്ട് വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത് മിക്ക സിനിമകളും നല്ല സിനിമ അനുഭവമാണ് നല്‍കിയത്. മമ്മൂട്ടിമായിട്ടുള്ള സിനിമകള്‍ ആയിരിക്കും ഒരു പക്ഷെ സത്യന് അന്തിക്കാടിന്റെ റൂട്ട് മാറ്റിയുള്ള സിനിമകള്‍.
സത്യന് അന്തിക്കാടിന്റെയും മമ്മൂട്ടിയുടെയും സിനിമക്കളെ പറ്റി പറയുമ്പോള്‍ ഇവര്‍ ഒന്നിച്ച ഈ സിനിമകള്‍ അധികം പരാമര്‍ശിച്ചു കാണാറില്ല. മമ്മൂട്ടിയും സത്യന് അന്തിക്കാടും ഒന്നിച്ച നമ്പര്‍ 1 സ്നേഹതീരം ഒഴിച്ച് എല്ലാ സിനിമകളും നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമകളാണ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഒരു പരാജയപെട്ട സിനിമയിട്ടും ഇന്ന് ആ സിനിമക്ക് ആരാധകാറുണ്ട്. മമ്മൂട്ടിയെ കൊണ്ട് വളരെ നാച്ചുറല്‍ ആയി കോമഡി കൈകാര്യം ചെയ്തത് സത്യന് അന്തിക്കാട് സിനിമകളിലാണ്. മറ്റു ചില സംവിധായകര്‍ അദ്ദേഹത്തെ കോമഡി എന്നാ പേരില്‍ കോമാളി വേഷം കെട്ടിക്കുന്നത് കാണാം. പട്ടാളം, പട്ടണത്തില്‍ ഭൂതം, ഷൈലോക്ക്, തോപ്പില്‍ ജോപ്പന് എന്നി സിനിമകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. അവിടെയാണ് സത്യന് അന്തിക്കാടിന്റെ വിജയം. മമ്മൂട്ടിക്ക് പറ്റുന്ന രീതിയില്‍ ഉള്ള നര്‍മ രംഗങ്ങളാണ് അദ്ദേഹം create ചെയ്യുന്നത്.
മമ്മൂട്ടി മസ്സില് പിടുത്തം ഇല്ലാതെ വളരെ ആസ്വദിച്ചാണ് സത്യന് അന്തിക്കാട് സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് തോന്നാറുണ്ട്. അര്‍ത്ഥം സിനിമയിലെ ബെന്‍ നരേന്ദ്രന്, ഗോളന്തര വാര്‍ത്തയിലെ രമേശന് നായരും കളിക്കളത്തിലെ കള്ളനും, കനല്‍കാറ്റിലെ നത്തുനാരായണന്‍ എല്ലാം പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളാണ്. സത്യന് അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടിയെ കാണാന്‍ എന്തോ ഭംഗിയാണ്. ഒരാള്‍ മാത്രം എന്ന സിനിമക്ക് ശേഷം അവര്‍ ഒന്നിച്ചിട്ടില്ല. മമ്മൂട്ടിയുടെ തന്നെ 90 s ലെ സൂപ്പര്‍ ഹിറ്റായ ഒരു മറവത്തൂര്‍ കനവിനെക്കാള് ഞാന്‍ ഇഷ്ടപ്പെട്ടുന്നത് അര്‍ത്ഥവും കളിക്കളവും ഗോളന്തരവാര്ത്തയുമാണ്.