“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ
1 min read

“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ

കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വില്ലനായും സഹനടനയുമെല്ലാം റഹ്മാൻ തിളങ്ങി. മമ്മൂക്കയോടൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും റഹ്മാനെ ക്കുറിച്ചും സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ചർച്ചയാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.

മമ്മൂട്ടി അന്ത കാലത്തും അത്രയും പ്രൊഫഷണൽ ആയിരുന്നത് കൊണ്ടും റഹ്മാൻ ഇന്ത കാലത്തും അങ്ങനെ അല്ലാത്തത് കൊണ്ടും മമ്മൂട്ടി ഇന്നുമിവിടെ തിളങ്ങി വിളങ്ങി നില്ക്കുന്നു.

മമ്മൂട്ടിയെ വെല്ലുവിളിക്കാൻ അന്നും ഇന്നും ഇവിടെ ഒരു മോഹൻലാൽ അല്ലെങ്കിൽ ഒരേയൊരു മോഹൻലാൽ മാത്രമേയുള്ളൂ എന്നത് കൊണ്ടും മമ്മൂട്ടിയുടെ കൂടെ മോഹൻലാലും ഇന്നും തിളങ്ങി വിളങ്ങി നിൽക്കുന്നു.

കാരണം കഴിവ് തന്നെ.

മോഹൻലാലിനോട് മത്സരിച്ചു നിക്കാൻ കഴിയുന്ന ഒരേയൊരു നായക നടനെ മാത്രമേ മലയാളം സൃഷ്ടിച്ചിട്ടുള്ളൂ.

അത് മമ്മൂട്ടിയാണ്.

മാനദണ്ഡം കഴിവ് മാത്രമാണ്.

അതിലേക്ക് റഹ്മാനെ പോലെ ഒരു ആവറേജ് നടനെയൊന്നും വരവ് വെക്കേണ്ട ആവശ്യമില്ല.