‘അത് മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ, അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ’; കുറിപ്പ് വൈറല്‍
1 min read

‘അത് മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ, അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ’; കുറിപ്പ് വൈറല്‍

ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരുപ്പെട്ടിയാണ്. എന്നെ ചക്കര എന്ന് വിളിക്കണ്ട, പഞ്ചസാര എന്ന് വിളിച്ചാല്‍ മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശര്‍ക്കര, പഞ്ചസാര ഇതില്‍ സാധാരണക്കാര്‍ കാണുന്നത് മധുരം ആണ്. പക്ഷെ അതില്‍ പോലും നിറം നോക്കുന്ന താരങ്ങള്‍ ആണല്ലോ മലയാള സിനിമയില്‍, ശര്‍ക്കര വേണ്ട പഞ്ചസാര മതി എന്നു പറയുന്നത് കറുപ്പിനെ ഇകഴ്ത്തലാണ്. അത് എത്ര വലിയ ആള്‍ പറഞ്ഞാലും തെറ്റ് തന്നെയാണെന്നെല്ലാം പറഞ്ഞാണ് ചര്‍ച്ചയാവുന്നത്. ഇപ്പോഴിതാ ഇതേ സംഭവം മോഹന്‍ലാല്‍ ആയിരുന്നു പറഞ്ഞതെങ്കില്‍ എന്തെല്ലാം സംഭവിക്കുമെന്നും ഒരൊറ്റ നിമിഷം കൊണ്ട് അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേയെന്നും കുറിപ്പിലൂടെ പറയുന്നു.

Just Imagine-! അത് മോഹന്‍ലാല്‍ ആയിരുന്നൂ എങ്കിലോ? ഇന്ന് സോഷ്യല്‍ മീഡിയ നിന്ന് കത്തിയേനേ.മാടമ്പി സവര്‍ണ്ണ ലാല്‍ നെതിരെ കവിത ഹാഷ്ടാഗ് കഥാപ്രസംഗം എന്നു വേണ്ട ഒരൊറ്റ നിമിഷം കൊണ്ട് അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ. ട്രോളുകളില്‍ യാതൊരു അനുകമ്പയുമില്ലാതെ അയാളുടെ കുടുംബം അധിക്ഷേപം ഏറ്റ് വാങ്ങേണ്ടി വന്നേനേ..മോഹന്‍ലാലിന്റെ അഭിമുഖങ്ങളിലെ മനുഷ്യസഹജമായ നാക്ക് പിഴകളെ പോലും കൊത്തിക്കീറി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഇത്തരം അവസര്‍വങ്ങളില്‍ കൂലിക്ക് വേട്ടയാടുന്ന ഒരു വലിയ ശതമാനം ആളുകള്‍ ഉണ്ട് ഇന്ന് അവര്‍ക്കൊക്കെ മൗനവൃതമാണെന്ന് കുറിപ്പില്‍ പറയുന്നു.

സിനിമാ ജീവിതത്തിലോ വ്യക്തിജീവിതത്തിലോ മറ്റെന്തെങ്കിലും ഉണ്ടാകുന്ന വരെ നിര്‍ലോഭം അവരുടെ ആ വൃതം തുടരുകയും ചെയ്യും.അതാണ് വ്യത്യാസം.മറ്റ് പലരും എന്‍ജോയ് ചെയ്യുന്ന, മോഹന്‍ലാലിന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പ്രിവിലേജ്ചിലപ്പോ ആ പ്രിവിലേജ് ഇല്ലായ്മ, അതായിരിക്കാം മലയാളികള്‍ കിടയില്‍ പതിറ്റാണ്ടുകള്‍ ആയി അയാളെ പോലെ ഒരു ആരാഥകവൃന്ദം ഉള്ള നടന്‍ സൃഷ്ടിക്കപ്പെടാത്തതും..പോക കളുടെ പ്രതികരണങ്ങള്‍ കാണാന്‍ നിക്കണ്ട അവരൊക്കെ ഉറക്കത്തില് ആണ്..നടകമേ ഉലകമെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പിന് താഴെ നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ചെയ്തിരിക്കുന്നത്. ‘മമ്മൂട്ടി ആയിട്ടും സോഷ്യല്‍ മീഡിയ നിന്ന് കത്തുന്നുണ്ടല്ലോ? മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ എന്നുള്ള പോസ്റ്റ് തന്നെ 10-20 എണ്ണം കണ്ടു’, ‘മമ്മൂട്ടി ആയത്‌കൊണ്ട് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ആരും ഒന്നും പറയുന്നില്ലല്ലോ. എന്ത് കരച്ചിലാണ് ഏട്ടന്‍ ഫാന്‍സെ, പൊട്ടത്തരം പറഞ്ഞാല്‍ ആര്‍ക്കായാലും ഊക്ക് കിട്ടും. അത് ഇക്ക ഏട്ടന്‍ എന്നൊന്നും ഇല്ല’ എന്നെല്ലാമാണ് കമന്റുകള്‍.