‘മമ്മൂട്ടി എന്നും മലയാള സിനിമ ലോകത്തെ അപ്രഖ്യാപിത ദൈവമാണ് ‘ ; മമ്മൂട്ടിയക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രത്തിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും പറയുന്നത്. പുതുമക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ടാണ് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അഭിനയത്തോടുള്ള ദാഹം തീരുന്നില്ലന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വീണ്ടും ആവര്‍ത്തിക്കപെടുന്നത്. ഇനി വരാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എല്ലമാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ആനന്ദ് സി മേനോന് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം മലയാള സിനിമയിലേക്ക് നടന്ന് വന്നത് ഒറ്റയ്ക്ക് ആയിരുന്നുവെന്നും കഴിഞ്ഞ കോവിഡ് പ്രതിസന്ധി കാലത്ത് തിയേറ്ററില്‍ രക്ഷകന്റെ വേഷത്തില്‍ ഒരുപാട് തവണ വന്നത് മമ്മൂട്ടിയാണെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. ‘അദ്ദേഹം മലയാള സിനിമയിലേക്ക് നടന്ന് വന്നത് ഒറ്റയ്ക്ക് ആയിരുന്നു, വാ, ഉന്നാല് മുടിഞ്ചാ താണ്ടി, വാ, തൊടലാ പാക്കലാം, ഏറ്റവും വലിയ ഈ വര്‍ഷത്തെ പണം വാരി ചിത്രം, മരണം ഇല്ലാത്ത, ഭീഷ്മര്‍ ഇപ്പോഴും തുടരുന്നു. 80 ന് മുകളില്‍ 300 ഓളം ഷോകളില്‍ റോഷാക്ക്’ തിയേറ്ററില്‍ മികച്ച പ്രകടനം തന്നെ നടത്തുന്നു. എന്നും മലയാള സിനിമ ലോകത്തെ അപ്രഖ്യാപിത ദൈവമാണ്. സിനിമ മേഖലയില്‍ ഇങ്ങനൊരു പാഴ് വാക്ക് പടച്ച് വിട്ടതല്ലാ. കഴിഞ്ഞ കോവിഡ് പ്രതിസന്ധി കാലത്ത് തിയേറ്ററില്‍ രക്ഷകന്റെ വേഷത്തില്‍ ഒരുപാട് തവണ വന്നു. നടനായും, ഏറ്റവും വലിയ താരമായും അദ്ദേഹം നടത്തുന്നത് ഒരു മനുഷ്യ ജന്മത്തിന്റെ കഠിന പരിശ്രമമാണ്. ദൈവത്തിന് നന്ദിയെന്നും കുറിപ്പില്‍ പറയുന്നു.
കോവിഡ് കാലത്ത് വിശ്രമ കാലം. ഇനി വരാന്‍ പോകുന്ന കരിയറിനെ പുനര്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇത് വരെ ഇറങ്ങിയ സിനിമകളില്‍ എല്ലാം അതിന്റെ മികവ് തെളിഞ്ഞ് കാണാം. നിലവില്‍ തിയേറ്ററിലേക്ക് എത്തിയ പരീക്ഷണ ചിത്രമായിട്ടും മൂന്നാം വാരവും 80+ ല്‍ തിയേറ്ററുകളില്‍ മുന്നോറോളം ഷോ കളിക്കുന്നുണ്ട്. റോഷാക്ക് ” മമ്മൂട്ടി കമ്പനിയുടെ’ കന്നി രാശിയില്‍ പിറന്ന വിജയം. ജൈത്രയാത്ര തുടരുന്നു. വീക്കന്റ് നാല്‍പ്പത് കോടിയും സ്വന്തമാക്കി ഏറ്റവും നല്ല കളക്ഷനില്‍ എത്തും. മഴ പെയ്തപ്പോ വണ്ണം വെച്ചതല്ലടാ. ഇത് മോളിവുഡാണ്. ഇവിടത്തെ ഒരേ ഒരു രാജാവ് മമ്മൂട്ടിയാണ് എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.