ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! മോണ്‍സ്റ്റര്‍ കണ്ട് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നു
1 min read

ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! മോണ്‍സ്റ്റര്‍ കണ്ട് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് സംവിധായകന്‍ വൈശാഖ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! എന്നാണ് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ വീക്കെന്‍ഡും ദീപാവലി അവധിയും ഒന്നിച്ചുവരുന്നതോടെ ചിത്രം വമ്പന്‍ കലക്ഷനിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ മലാളത്തില്‍ അവതരിപ്പിക്കാത്ത ഒരു കഥയാണെന്നും വളരെ മികച്ച രീതിയില്‍ തന്നെ വൈശാഖ് അത് അവതരിപ്പിച്ചിട്ടുണ്ടെന്നും സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും വിഷ്ണു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സത്യത്തില്‍ മോഹന്‍ലാലില്‍ നിന്നും വലിയ രീതിയില്‍ ആളുകള്‍ പ്രതിഷിക്കുന്നു എന്നതിന് ഉദാഹരണം തന്നെയാണ് ഇന്നലെയും സംഭവിച്ചത്. അതിന് കാരണം അദ്ദേഹം മുന്‍പ് ചെയ്ത് വച്ചത് തന്നെയാണ്. അതുപോലെ തന്നെ ഒരു ആവറേജ് റിപ്പോര്‍ട്ട് വന്നാല്‍ പോലും ആ സിനിമ താഴെ വീഴും അദ്ദേഹത്തിന് അത്ര മാത്രം ഹേറ്റേഴ്‌സും ഉണ്ട്. പോസിറ്റീവ് വന്നിട്ടും മറ്റ് നടന്മാരുടെ സിനിമകള്‍ക്ക് കിട്ടുന്നത് നമ്മള്‍ കണ്ടതാണ്. എലോണും ബറോസും കഴിഞ്ഞാല്‍ പിന്നെ ഉള്ളത് ഒക്കെ പ്രോമിസിംഗ് പ്രൊജക്ട് തന്നെയാണ്. പുതിയ ഡയറക്ടേഴ്‌സ് പുതിയ എഴുത്തുകാര്‍. ചീത്ത സമയത്തിനു ശേഷം നല്ലൊരു സമയം തുടങ്ങും.

സിനിമ പലര്‍ക്കും പല രീതിയില്‍ ആണ് ഇഷ്ടപ്പെടുന്നത്. എങ്കിലും സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതില്‍ പൂരിപക്ഷ മോഹന്‍ലാല്‍ ആരാധകരും ജെന്യൂന്‍ തന്നെയാണ്. എന്തായാലും കൊക്ക് പറഞ്ഞത് പോലെ ഇനി അടുത്ത പടം ഇറങ്ങിയാല്‍ ഇക്കഴിഞ്ഞതൊക്കെ മറന്നു പിന്നെയും ആദ്യ ഷോ തന്നെ കാണാന്‍ ഫാന്‍സ് പോവും. ഇത്രയും കമ്മിറ്റ്‌മെന്റ് ഉള്ള ഫാന്‍സ് മലയാളത്തില്‍ വേറൊരു നടന് ഉണ്ടോ എന്നതും സംശയമാണ്. ഈ ആരാധകരെ അദ്ദേഹം ഉണ്ടാകിയെടുത്തിട്ടുണ്ടെങ്കില്‍ നല്ല സിനിമകളുമായി തീരിച്ചുവരും.