ഇന്ന് ലിയോക്ക് നടക്കുന്നപോലെ ഒരു അൾട്രാ റഷ് കാണണമെങ്കിൽ ഈ 2പടങ്ങൾ വരണം
മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടനും ഇല്ലെന്ന് നിസംശയം പറയാം. വന്‍ ആരാധക വൃന്ദമുള്ള ഇരുവരും മലയാളത്തില്‍ ഇന്നും പകരം വെക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ ആണ്. 71 കാരനാണ് മമ്മൂട്ടി. മോഹന്‍ലാലിന്റെ പ്രായം 63 ഉം. ഈ പ്രായത്തിലും കരിയറില്‍ രണ്ട് പേരും സജീവമാണ്. സിനിമയോടുള്ള അടങ്ങാത്ത ഭ്രമമാണ് രണ്ട് പേരെയും മുന്നോട്ട് നയിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട രണ്ട് പേരുടെയും കരിയര്‍ ഗ്രാഫ് പരിശോധിക്കുമ്പോള്‍ സമാനതകളും വ്യത്യസ്തകളും ഏറെയുണ്ട്. മോഹന്‍ലാലിന്റെ എമ്പുരാനും മമ്മൂട്ടിയുടെ ബിലാല്‍ എന്ന ചിത്രത്തിനായുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍യ ഇതിനിടെ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇന്നിപ്പോ ലിയോ ബുക്കിംങ് ഓപ്പണ്‍ ആയി. ചുട്ടപ്പം പോലെയാ ടിക്കറ്റ് വിറ്റു തീരുന്നത്. നമ്മുടെ ഈ ഇന്‍ഡസ്ട്രിയല്‍ നിന്നും കഴിഞ്ഞ ആഴ്ച്ച 6 പടങ്ങള്‍ ഇറങ്ങി. ആരും അറിഞ്ഞുപോലും കാണില്ല. ഇതുപോലെ പ്രകൃതി പടങ്ങള്‍ ഒക്കെ ഇറക്കി ഇങ്ങനെ ഇരിക്കത്തെ ഉള്ളു. പ്രേക്ഷകന്റെ ആകാംഷക്ക് ഒത്തു പടം ഇറക്കാന്‍ നമ്മുടെ ഇന്‍ഡസ്ട്രി മോശമാണെന്നും കുറിപ്പില്‍ പറയുന്നു. ഇന്ന് ലിയോക്ക് നടക്കുന്നപോലെ ഒരു അള്‍ട്രാ റഷ് കാണണമെങ്കില്‍ ഈ 2 പടങ്ങള്‍ വരണം. ബിലാല്‍- അമല്‍ നീരദ്, മമ്മൂക്ക അതുമാത്രം മതി പടത്തിനുള്ള ഹൈപ്പ് മനസ്സിലാക്കാന്‍. കേറി കൊളുത്തും എന്നതില്‍ ഒരു സംശയവുമില്ല. എമ്പുരാന്‍- പ്രിഥ്വിരാജ്, മോഹന്‍ലാല്‍, ടോവിനോ etc.. പറയണ്ടല്ലോ എത്രത്തോളം ഹൈപ്പ് ഉണ്ടെന്ന്. ഈ രണ്ടു പടങ്ങള്‍ക്ക് അല്ലാതെ ഇതുപോലെ ഒരു റഷ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒരു പടത്തിനും ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.
2017 ലാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ എന്ന ചിത്രം അമല്‍ നീരദ് പ്രഖ്യാപിക്കുന്നത്. 2018 ല്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപന പോസ്റ്ററില്‍ അറിയിച്ചിരുന്നതും. എന്നാല്‍ പ്രോജക്ട് നീണ്ടു. ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ബിലാലിന്റെ ഒരു ടൈറ്റില്‍ വീഡിയോ അമല്‍ നീരദ് പങ്കുവച്ചിരുന്നു. ഇതില്‍ ‘ബിലാല്‍, ആന്‍ അമല്‍ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉടന്‍ ബിലാല്‍ വരുന്നുവെന്ന ചര്‍ച്ചകളും സജീവമായിരുന്നു. ബിലാല്‍ ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.
2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആഗസ്റ്റ് 15 ന് ഡൽഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ ലഡാക്കിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.