“ഉണ്ണി മുകുന്ദനോട് അന്ന് അങ്ങനെ ചെയ്തത് തെറ്റായി പോയി, സഹ ബോഡി ബിൽഡറോടുള്ള സ്നേഹം ഞാൻ അന്നാണ് മനസ്സിലാക്കിയത്” :ടോവിനോ തോമസ്
1 min read

“ഉണ്ണി മുകുന്ദനോട് അന്ന് അങ്ങനെ ചെയ്തത് തെറ്റായി പോയി, സഹ ബോഡി ബിൽഡറോടുള്ള സ്നേഹം ഞാൻ അന്നാണ് മനസ്സിലാക്കിയത്” :ടോവിനോ തോമസ്


മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവ നായകന്മാരാണ് ടോവിനോ തോമസും, ഉണ്ണി മുകുന്ദനും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു സ്റ്റൈൽ. 2016ൽ പുറത്തിറങ്ങിയ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി ഇരുവരും എത്തിയപ്പോൾ നായകൻ ഉണ്ണി മുകുന്ദനും വില്ലൻ ടോവിനോ തോമസും ആയിരുന്നു. ആറു വർഷം കഴിയുമ്പോൾ ഇരുവരും മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള യുവ നായകൻമാരായി തിളങ്ങി കൊണ്ടിരിക്കുകയാണ്. നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ഇരുവരും ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലും തിരക്കുള്ള നായകന്മാരായി മാറിയിരിക്കുയാണ്. ഇപ്പോഴിതാ ഉണ്ണിമുകുന്ദനെ കുറിച്ചുള്ള അനുഭവം പങ്കു വയ്ക്കുകയാണ് ടോവിനോ തോമസ്.

സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് ഇരുവരും അത്രയേറെ അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്റ്റൈൽ എന്ന് സിനിമയിൽ അഭിനയിക്കുമ്പോൾ ഞാനും ഉണ്ണിമുകുന്ദനും എല്ലാ ദിവസവും വൈകുന്നേരം ഒന്നിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഭക്ഷണപ്രിയനായിരുന്ന തന്നെ എപ്പോഴും ഉണ്ണി കൺട്രോൾ ചെയ്യുമായിരുന്നു. രണ്ടു പേരും രണ്ടു പ്രകൃതക്കാരായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടം മധുരവും ഉണ്ണി എപ്പോഴും ഡയറ്റ് കീപ്പ് ചെയ്യുന്ന ആളുമായിരുന്നു. അന്നൊക്കെ ഞാൻ ശരീരത്തിന്റെ കാര്യത്തിൽ അത്ര കണ്ട് ശ്രദ്ധാലുവായിരുന്നില്ല. അല്പം വയറൊക്കെ ഉണ്ടായിരുന്നു ഇടയ്ക്ക് ചിക്കൻ ഫ്രൈ ഒക്കെ ഉണ്ണിക്കു കൊടുക്കും വേണമെങ്കിൽ കഴിച്ചോട്ടെ എന്ന് കരുതി എന്നാൽ എത്ര ശ്രമിച്ചാലും ഉണ്ണി അതൊന്നും കഴിക്കുമായിരുന്നില്ല. എത്ര പ്രലോബിപ്പിക്കാൻ ശ്രമിച്ചാലും അയാൾ അതിൽ വീഴാറില്ല.

ഒരു ദിവസം ആരോ രസഗുള കൊണ്ടു വന്നപ്പോൾ ഞാൻ കൊതിയോടെ കഴിച്ചു. ഉണ്ണിയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. ഞാൻ അതിലെ പഞ്ചസാരപ്പാനി കുടിക്കാൻ നോക്കിയപ്പോൾ ഉണ്ണി കഴിക്കല്ലെട കലോറി ആണെന്ന് പറഞ്ഞു. ഞാൻ അവനെ ഭക്ഷണം കഴിപ്പിക്കാൻ നോക്കുമ്പോൾ ഒരു സഹ ബോഡി ബിൽഡറോട് ഉള്ള സ്നേഹം കൊണ്ട് അവൻ എന്നോട് കലോറി എന്നു പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. അന്നവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമം തോന്നി ഞാൻ അവന്റെ മുന്നിൽ നിന്നും ചിക്കൻ ഫ്രൈ എടുത്തു മാറ്റി. ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഡെഡിക്കേഷൻ ലെവൽ ആണ് ഇവിടെ ടോവിനോ തോമസ് പറയുന്നത്.