ഐശ്വര്യ ലക്ഷ്മി പ്രണയത്തിലോ? ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രം ചർച്ചയാകുന്നു
1 min read

ഐശ്വര്യ ലക്ഷ്മി പ്രണയത്തിലോ? ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രം ചർച്ചയാകുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും മറ്റു ഭാഷകളിലും തന്റെ മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായതു കൊണ്ട് സിനിമാ ലോകത്ത് താരത്തിന് വ്യക്തമായ സ്ഥാനം തന്നെ നേടിയെടുക്കാൻ കഴിഞ്ഞു. മായാനദി, വരുത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങൾ താരത്തിന് വിജയം സമ്മാനിച്ചതോടെ മികച്ച നടി എന്ന നിലയിലേക്ക്  ഉയരുകയായിരുന്നു.

ഇടക്കാലത്ത് താരത്തിന്റെ ചില ചിത്രങ്ങൾ പരാജയമായിരുന്നെങ്കിലും അടുത്ത കാലത്ത് താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തന്റെ സ്ഥാനം തിരിച്ചു കൊണ്ടു വരികയായിരുന്നു. പൊന്നിൻ സെൽവൻ, കുമാരി,അമ്മു, ഗട്ട തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയം തന്നെ നേടിയെടുക്കുകയായിരുന്നു. മണിരത്നത്തിന്റെ പൊന്നിൻ സെൽവനിൽ അഭിനയിച്ചതോട് കൂടി തമിഴ് സിനിമ ലോകത്ത് താരം മികച്ച നടിയായി മാറുകയായിരുന്നു. കരിയറിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുമ്പോൾ വ്യക്തി ജീവിതത്തെക്കുറിച്ച്  സ്വകാര്യത സൂക്ഷിക്കാനാണ് താരം എപ്പോഴും ശ്രദ്ധിക്കാറുള്ളത്. തന്റെ പ്രണയത്തെക്കുറിച്ച് വ്യക്തിജീവിതത്തെക്കുറിച്ച് ഇതുവരെയും താരം എവിടെയും തുറന്നു പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താരം പങ്കു വെച്ച ഫോട്ടോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ് സിനിമ താരമായ അർജുൻ ദാസിനൊപ്പം ഉള്ള ഫോട്ടോ ആണ് താരം പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ലവ് സ്മൈലിയാണ് താരം ക്യാപ്ഷന് പകരമായി ഇട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പൊതുവേ താരം സിനിമയുമായി ബന്ധപ്പെട്ടാണ് നടന്മാരുമായുള്ള ചിത്രങ്ങൾ പങ്കു വെക്കാറുള്ളത് എന്നാൽ ഈ ചിത്രത്തിൽ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും ചിത്രം ഇതിനോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. ഇരു വരും തമ്മിൽ പ്രണയമാണ് എന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ ലക്ഷ്മി ഇതിനു നേരെ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല.  ഇരുവരും ഒന്നിച്ച് എത്തുന്ന ചിത്രമായിരിക്കും ഇതെന്നും ചിലർ അഭിപ്രായപെടുന്നു.