Artist

“ഒരു ഉറുമ്പ് വീണാൽ പോലും മോഹൻലാൽ അത് എടുത്ത് കളയും,അദ്ദേഹത്തിന്റെ സഹജീവി സ്നേഹം എവിടെയും ചർച്ചയായിട്ടില്ല”

നടൻ മോഹൻലാലിന് നിലവിലുള്ള ആരാധക വൃന്ദത്തെക്കുറിച്ച് പ്രത്യേകമായി ആരോടും പറയേണ്ട ആവശ്യമില്ല. അത്രത്തോളം സ്വീകാര്യതയാണ് മോഹൻലാലിന് ഉള്ളത്. മോഹൻലാലിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയുള്ള പുതിയൊരു ചിത്രം പരിചയപ്പെടുത്തുകയാണ് സുരേഷ് ബാബു എന്ന ചിത്രകാരൻ. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ഒരു മനോഹരമായ കല കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ വീട്ടിലെ വളർത്തു മൃഗങ്ങളെ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ ആവശ്യപ്രകാരം തന്നെയാണ് ചിത്രം വരച്ചു നൽകിയത് എന്നും ഇതിനു മുൻപ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ സഹജീവി സ്നേഹത്തെപ്പറ്റിയും സുരേഷ് ബാബു ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഒരു ഉറുമ്പ് വീണാൽ പോലും മോഹൻലാൽ അത് എടുത്ത് കളയുമെന്നും, കാട് കണ്ടാൽ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും സുരേഷ് ബാബു വീഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സഹജീവി സ്നേഹം എവിടെയും ചർച്ചയായിട്ടില്ല എന്നാണ് സുരേഷ് വീഡിയോയിൽ കൂട്ടിച്ചേർത്തിരുന്നത്.

താൻ വരച്ച മോഹൻലാൽ ചിത്രങ്ങൾ എല്ലാം ഒന്നിച്ച് ആക്കിയ ഒരു ബുക്ക് പബ്ലിഷ് ചെയ്യാൻ തയ്യാറെടുക്കുകയാണ് താനെന്നും അതിനുവേണ്ടി നാല് ചിത്രങ്ങൾ കൂടി ആവശ്യമാണ് എന്നും ഒക്കെയാണ് സുരേഷ് പറയുന്നത്. ജനത മോഷൻ പിക്ചർസ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ വന്നിരിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരൊക്കെ തന്നെ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. അതോടൊപ്പം തന്നെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാലാണ് അഭിനയിക്കുക. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മോഹൻലാൽ എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. പിന്നീട് പ്രേക്ഷകരെല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും ഈ ലിസ്റ്റിലുണ്ട്.

അതോടൊപ്പം മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടിയും വലിയ രീതിയിൽ പ്രേക്ഷകർ കാത്തിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ലാലേട്ടൻ എന്നതാണ് സത്യം. ഇതിനിടയിലുള്ള അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകർ അറിയുകയും ചെയ്യാറുണ്ട്. അടുത്ത ഫെബ്രുവരി 9ന് അദ്ദേഹത്തിന്റെ എവർഗ്രീൻ ചിത്രമായ സ്ഫടികം റീ റിലീസ് കൂടി എത്തുകയാണ്.