ഹൈദരാബാദില്‍ കോളേജ് ഹീറോ ആയി ദുൽഖർ! അധ്യാപികയുടെ വാക്കുകൾ കേട്ട് കയ്യടിച്ച് വിദ്യാർത്ഥികൾ
മലയാളികളുടെ സ്വന്തം നടനായ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ദുൽഖറിനൊപ്പം തന്നെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത് സിനിമയുടെ പ്രമോഷൻ ആവശ്യാർത്ഥം കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ നടന്നിരുന്നു. ദുൽഖർ സൽമാൻ വേദിയിലേക്ക് എത്തിയതോടെ ആരാധകർ വലിയ ഹർഷാരവത്തോടെയാണ് താരത്തെ വേദിയിലേക്ക് ക്ഷണിച്ചത് . പരിപാടിയിൽ നന്ദി അറിയിക്കാൻ എത്തിയ അധ്യാപിക താനൊരു ദുൽഖർ സൽമാൻ ആരാധികയാണ് എന്ന് തുറന്നു പറഞ്ഞതോടെ ആർത്തിരമ്പി ആണ് ആരാധകർ ദുൽഖർ സൽമാനോടുള്ള സ്നേഹം വെളിപ്പെടുത്തിയത്.
അധ്യാപിക താനൊരു ദുൽഖർ ഫാൻ ആണെന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു അന്യ ഭാഷ നടന് ഇത്രയും വലിയ ആരാധക പിന്തുണ ലഭിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് എന്ന് വീഡിയോ പങ്കുവെച്ച് നിരവധി പേർ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുകയാണ്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത് ചിത്രത്തിൽ ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രത്തിന്റെ സംവിധായകൻ ചിത്രം ഒരു ഹിസ്റ്റോറിക്കൽ ത്രില്ലറും കൂടാതെ ഒരു പ്രണയ കഥയാണ് പറയുന്നത് .
ചിത്രത്തിൽ രശ്മിക മന്ദനയും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട് കൂടാതെ ദുൽഖർ സൽമാൻ വേണ്ടി താനെഴുതിയ കഥാപാത്രമാണ് റാം എന്ന സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ദുൽഖർ അല്ലാതെ മറ്റൊരു നടൻ ഇല്ലായെന്നും സംവിധായകൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. അന്യ ഭാഷകളിലും ധാരാളം ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലും മറ്റു ഭാഷകളിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന ദുൽഖറിന്റെ അഭിനയ പാടവം അച്ഛനിൽ നിന്നും ലഭിച്ചതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മലയാളികൾക്ക് ഇതിനോടകം തന്നെ നല്ല കഥാപാത്രങ്ങളെ സമ്മാനിക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട് അതേ പോലെ തന്നെ മറ്റു ഭാഷകളിലും താരം തിളങ്ങുകയാണ് . ഭാഷാ ഭേദമന്യേ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി കൊണ്ടിരിക്കുന്ന ദുൽഖർ മലയാള സിനിമയുടെ അഭിമാനം തന്നെയാണ്. ഇത്തരത്തിൽ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെ.