”ഒരു നടനെന്ന നിലയില്‍ വാപ്പച്ചി ഒരുപാട് എഫേര്‍ട്ട് എടുത്താണ് ഇവിടെ വരെ എത്തിയത്, എന്റെ ഗുരുവാണ് വാപ്പച്ചി ” ; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്
മലയാള സിനിമയ്ക്ക് ലഭിച്ച രണ്ട് വിലപിടിപ്പുള്ള മുത്തുകളാണ് മമ്മൂട്ടിയും മകന് ദുല്‍ഖര്‍ സല്‍മാനും. രണ്ടുപേരും വിലമതിക്കാനാവാത്ത കലാകാരന്മാരാണ്. മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് ദുല്‍ഖര്‍. 2012ല്‍ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ഡിക്യൂ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നാണ് താരം ഇപ്പോള്‍ അറിയപ്പെടുന്നത്. ദുല്‍ഖര്‍ സിനിമാ രംഗത്ത് എത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി.
ഇപ്പോഴിതാ തന്റെ വാപ്പിച്ചിയെ ക്കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ തന്റെ ജീവിതത്തിലും മമ്മൂട്ടിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം തന്റെ ഗുരുവാണെന്നും ദുല്‍ഖര്‍ പറയുന്നു.വാപ്പിച്ചി സിനിമാ രംഗത്തേക്ക് വരുമ്പോള്‍ ആരും തന്നെ സഹായത്തിന് ഉണ്ടായിരുന്നില്ലെന്നും ഒരു മെന്റര്‍ ഉണ്ടായിരുന്നില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഒരു അഡ്വാന്ഡോജും ഇല്ലാതെ വന്നതായത്കൊണ്ട് തന്നെ അതിന്റെ ഗുണങ്ങളും ഉണ്ടെന്നും ഒരു ആക്ടര്‍ എന്ന നിലയില്‍ ഒരുപാട് എഫേര്‍ട്ട് എടുക്കുന്ന ആളാണ് വാപ്പ. അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് കരിയര്‍ ബില്‍ഡ് ചെയ്ത് എടുത്തത്. വാപ്പിച്ചി എന്റെ ഗുരു, അദ്ദേഹമില്ലാതെ ഞാന്‍ ഈ വേദിയില്‍ നില്‍ക്കില്ലെന്നും ദുല്‍ഖര്‍ പറയുന്നു.
എല്ലാ ഭാഗ്യവും എല്ലാ ഓപ്പര്‍ച്യൂണിറ്റീസും ഞാന്‍ അതൊന്നും വെയ്സ്റ്റ് ചെയ്യാതെ അതെല്ലാം ഒരു ബ്ലെസ്സിങായി കണ്ടിട്ട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. ഏതൊരും മക്കളും ഏതെങ്കിലും വിധത്തില്‍ അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്പ്പോഴും അവരുടെ കരിയര്‍ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് മുന്‍പ് ഒരിക്കല്‍ ദുല്‍ഖര്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിരുന്നു.
ഇന്നും മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് അച്ഛനും മകനും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് വൈറലാവാറുള്ളത്. ഇരുവരും തമ്മിലുള്ള ബോണ്ടിങും സൗഹൃദവും വീഡിയോകളും സോഷ്യല്‍ മീഡിയകളിലും മിക്കപ്പോഴും ചര്‍ച്ചയാവാറുണ്ട്.