‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി
1 min read

‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

യുവ താരമായി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ടൊവിനോയുടെ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിങ്ങിയത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളില്‍ ഒരുപടി മുന്‍പില്‍ ഉയരുവാനും ടോവിനോയ്ക്ക് സാധിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, ലൂസിഫര്‍, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറന്‍സിക്, കള എന്നിവയൊക്കെയാണ് ടൊവിനോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഇപ്പോഴിതാ, ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം റിലീസായിരിക്കുകയാണ്. നവാഗതനായ വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തിയത് കീര്‍ത്തി സുരേഷ് ആണ്. ടൊവിനോയും കീര്‍ത്തിയും വക്കീലന്‍മാരായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. രണ്ട് വക്കീലന്‍മാരുടെ പ്രൊഫഷണല്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘വാശി’. സമകാലീന സാഹചര്യങ്ങളില്‍ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. എബിന്‍ എന്ന കഥാപാത്രമായി ടൊവിനോയും, മാധവി എന്ന കഥാപാത്രമായി കീര്‍ത്തിയും എത്തുന്നു. വക്കീല്‍ ജോലിയില്‍ സ്വന്തമായി ഒരു പേര് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന എബിനെയും മാധവിയെയുമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

അതേസമയം, സിനിമയുടം പ്രെമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ടൊവിനോയും മോഹന്‍ലാലും തമ്മില്‍ ഉള്ള സാമ്യതയെ കുറിച്ച് ചോദിച്ച അവതാരികയ്ക്ക് കൊടുത്ത മറുപടി ആണ് ഇപ്പോള്‍ വൈറലാകുന്നത്. മോഹന്‍ലാലിനെ പോലെ ആദ്യം വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് നായകവേഷത്തില്‍ ഒരു വര്‍ഷം നാലും അഞ്ചും സിനിമകള്‍ ചെയ്യുന്ന രീതിയില്‍ ആയി എന്നതാണ് അവതാരിക ടൊവിനോയോട് ചോദിച്ചത്, എന്നാല്‍ ടൊവിനോയുടെ മറുപടി ഇങ്ങനെ ആയിരുന്നു, ലാലേട്ടനോട് ഉപമിക്കുന്നത് ഇഷ്ടം അല്ല എന്നും, യാദൃച്ഛികമായി വില്ലന്‍ വേഷം ചെയ്തതാണ് എന്നും ആണ് പറഞ്ഞത്.