മാസ്സ് ഹിറ്റടിച്ച് കണ്ണൂർ സ്‌ക്വാഡ് ; വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖറും

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും അത്തരം ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ സൂപ്പർ ഹിറ്റായ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ് എന്നതാണ് വസ്തുത. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെറർ ഫിലിംസാണ് ചിത്രത്തിലെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്.

ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരി ക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിക്ക് കയ്യടി ലഭിച്ചിരിക്കുന്നു. ജോര്‍ജ് മാര്‍ട്ടിനായി എത്തുന്ന മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ അവസരത്തിൽ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ഫാൻസും രംഗത്തെത്തി.

“ദി കിംഗ് മമ്മൂക്ക, റോഷാക്ക് ശേഷം പൂർണ്ണമായി സംതൃപ്തി നൽകിയ മമ്മൂക്ക പടമാണ് കണ്ണൂർ സ്‌ക്വാഡ് . ,ഗംഭീര ടെക്നിക്കൽ സൈഡ് മാറ്റി നിർത്തിയാലും മമ്മൂട്ടി എന്ന അഭിനേതാവ് പെർഫോമൻസ് തന്നെ ധാരാളം സിനിമ കണ്ടിരിക്കാൻ, മലയാള സിനിമയിൽ അമാനുഷികത ഇല്ലാതെ പൊലീസ് വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ മമ്മൂക്കയോളം പെർഫെക്റ്റായ മറ്റൊരു ചോയിസ് ഇല്ല, ഒരേ ഒരു പടത്തലവൻ, കൊത്തക്ക് പറ്റാത്തത് കണ്ണൂർ സ്‌ക്വാഡിന് പറ്റി. പടം കൊളുത്തി മക്കളെ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. നവാഗതൻ ആണെങ്കിലും അതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ മമ്മൂട്ടി ചിത്രം ഗംഭീരമായി അണിയിച്ചൊരുക്കിയ സംവിധായകന്‍ റോബിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

https://m.facebook.com/story.php?story_fbid=pfbid0E8RUcnB5dwCSwHzojJEFAHbZpQuKsNQZhKmHgLxgqsXDcPnJpzexjzzusMTXDxnPl&id=100044241348899&mibextid=Nif5oz

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരിക്കുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്ന ത് ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ്.

മമ്മൂട്ടിയ്ക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ വേഷമിട്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ ഉത്തരേന്ത്യയില്‍ ഒരു കേസ് അന്വേഷണത്തിനു പോകുകയാണ് നായകൻ മമ്മൂട്ടിയും യുവ നടൻമാരും അവതരിപ്പിക്കുന്ന സംഘം. കണ്ണൂര്‍ സ്‍‍ക്വാഡിന്റെ ആഖ്യാനം വേറിട്ടതാണ്. മമ്മൂട്ടി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു ചിത്രമാണ് കണ്ണൂര്‍ സ‍്ക്വാഡ് എന്ന പ്രതികരണമായതിനാല്‍ ഒരു വൻ വിജയം പ്രതീക്ഷിക്കുന്നു.

Related Posts