ആണത്തത്തിന്റെ അവസാന വാക്കായി തമ്പുരാന് വേഷത്തില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയ ആറാംതമ്പുരാന് 25 വയസ്സ്! ആഘോഷമാക്കി ആരാധകര്‍; കുറിപ്പുമായി ഷാജി കൈലാസ്
ആറാം തമ്പുരാന് എന്ന സിനിമയും അതിലെ ‘ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്ന ഡയലോഗും മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ജഗന്നാഥനായും മഞ്ജുവാര്യര്‍ ഉണ്ണിമായയായും നിറഞ്ഞാടിയ ആറാം തമ്പുരാന് രജത ജൂബിലി (25 വര്‍ഷങ്ങള്‍)യുടെ നിറവില്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോള്‍ നിങ്ങള്‍ നല്‍കിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്മസ് കാലത്തില്‍ ആ ഓര്‍മകളുടെ രജത ജൂബിലി… ആറാം തമ്പുരാന്റെ 25 വര്‍ഷങ്ങള്‍…’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്. കുറിപ്പിനു താഴെ ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, ഒരുപാട് പേരാണ് കറിപ്പിനു താഴെ കമന്റുമായി എത്തിയത്. ഒരുപാട് പ്രാവശ്യം കണ്ട മോഹന്‍ലാല്‍ ചിത്രമാണ് ഇതെന്നും, കണ്ടാലും കണ്ടാലും മതിവരില്ലെന്നും ചിലര്‍ കുറിച്ചപ്പോള്‍ മറ്റു ചിലര്‍ ‘ഷാജി കൈലാസേട്ടാ ഈ ചിത്രം നിങ്ങളുടെ കരിയറിലെയും ബെസ്റ്റ് ആണ്. മലയാളികള്‍ ഉള്ളടത്തോളം കാലം ഈ സിനിമയും നിങ്ങളും എല്ലാ മലയാളികളുടെയും മനസ്സില്‍ നില നില്ക്കും. ഇപ്പോള്‍ ഭദ്രന് സാര്‍ സ്ഫടികം ഇറക്കുന്നത് പോലെ ആറാം തമ്പുരാനും പുതിയ ഡിജിറ്റല്‍ ഫോര്‍ കെയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ രണ്ടാമത് ഇറക്കിയാലും വന്‍ വിജയം തന്നെയായിരിക്കും. ഞങ്ങള്‍ കാത്തിരിക്കുന്നു ഈ സിനിമയ്ക്കായി, ആകാശത്തിന് ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമം ആണ്, അതിലെ ഒരുപാട് കഥാപാത്രങ്ങള്‍ ഇന്ന് നമ്മളോടാപ്പമില്ല. പക്ഷെ അവര്‍ ഇല്ല എന്ന തോന്നല്‍ നമുക്കില്ല. ഇത് പോലുള്ള നല്ല സിനിമകളിലെ ഓരോ കഥാപാത്രങ്ങളായി അവര്‍ നമ്മളോടൊപ്പമുണ്ട്, തമ്പുരാന് കണിമംഗലം കോവിലകത്തെ ആറാം തമ്പുരാന്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇത്തരത്തിലൊരു മോഹന്‍ലാല്‍ സിനിമ ഇനി ഉണ്ടാകുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.’
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോംമ്പോയാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിന്റേത്. ഈ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അവയില്‍ പ്രേക്ഷകര്‍ എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രമാണ് ഇത്. സിനിമ പ്രദര്‍ശനത്തിന് എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങളും ഓരാ മലയാളികളും മറക്കാതെ ഓര്‍ത്ത് വയ്ക്കുന്നുണ്ട്.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയേറ്ററില്‍ എത്തിയത് 1997-ല്‍ ആണ്. മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന് എന്നിവരാണ് ചിത്രത്തല്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര ആണ്.