അപരിചിതരായ ഒരാള്‍ കഥയുമായി വന്നാല്‍ അത് കേള്‍ക്കാള്‍ തയ്യാറാകുന്ന ഒരാളാണ് മമ്മൂക്ക; മനസ് തുറന്ന് രഞ്ജിത്ത്
മലയാള സിനിമയില്‍ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ‘ഒരു മെയ് മാസപുലരിയില്‍’ എന്ന സിനിമ സംവിധാനം ചെയ്ത രഞ്ജിത്ത് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി. അന്നത്തെ രഞ്ജിത്തന്റെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടേത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായിരുന്നു മംഗലശ്ശേരി നീലകണ്ഠന്. ആ കഥാപാത്രം ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
ആ സിനിമയുടെ വന്‍ വിജയത്തിന് ശേഷം രഞ്ജിത്ത് -ഷാജി കൈലാസ് -മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു ആറാം തമ്പുരാന്, നരസിംഹം. ഈ രണ്ട് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. രണ്ട് സിനിമകളും വന്‍ ഹിറ്റായവയായിരുന്നു. ഈ ചിത്രങ്ങളുടേയും വന്‍ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം എന്ന സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു. ആ സിനിമയും മികച്ച സിനിമയായിരുന്നു. അതിനു ശേഷം അദ്ദേഹം നന്ദനം എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച സംവിധായകനാണ് രഞ്ജിത്ത്.
സംവിധാനത്തിനു പുറമെ ഏതാനും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാന്‍, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി, കേരള കഫേ, തിരക്കഥ, കയ്യൊപ്പ്, പ്രജാപതി, ചന്ദ്രോത്സവം, ബ്ളാക്ക്, നന്ദനം തുടങ്ങി നിരവധി ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, അന്നയും റസൂലും, ബാവുട്ടിയുടെ നാമത്തില്‍, സ്ഫിരിറ്റ്, ഇന്ത്യന്‍ റുപ്പി, തിരക്കഥ, നസ്രാണി, പ്രജാപതി, അമ്മക്കിളിക്കൂട്, മിഴിരണ്ടിലും തുടങ്ങി നിരവധി സിനിമയുടെ തിരക്കഥയും, നിരവധി സിനിമയുടെ നിര്‍മ്മാണവും നിര്‍വ്വഹിച്ചു. അതുകൊണ്ട് തന്നെ ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് നല്കിയ സംവിധായകനും തിരക്കഥാകൃത്തുമാണ് രഞ്ജിത്ത്.
ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും, മമ്മൂട്ടിയേയും കുറിച്ച് മനസ് തുറക്കുകയാണ് രഞ്ജിത്ത്. മോഹന്‍ലാല്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണെന്നും, ഇപ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ടെന്നുമാണ് രഞ്ജിത്ത് പറയുന്നത്. അതുപോലെ സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അങ്ങനെ സ്നേഹിക്കുന്നത് കൊണ്ടാണ് മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി എന്ത് വിട്ട് വീഴ്ച ചെയ്യാനും തയ്യാറാകുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി എന്ന നടന് വളരെ കംഫട്ടബിള്‍ ആയിട്ടുള്ള ഒരു സംഘത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താല്പര്യപെടുന്ന ഒരാളാണ്. അപരിചിതരായ ഒരാള്‍ ഒരു കഥയുമായി വന്നാല്‍ അത് കേള്‍ക്കാനും, അത് പരീക്ഷിക്കാനും തയ്യാറാണ് മമ്മൂട്ടിയെന്നാണ് രഞ്ജിത്ത് പറയുന്നത്. അതേസമയം, മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയറില്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്. താരങ്ങളുടെ രീതിയ്ക്കൊത്ത് കഥാപാത്രപങ്ങളെ എഴുതാനും ചിത്രീകരിക്കാനും രഞ്ജിത്തിന് കഴിവുണ്ട്.