വേടനെ വിമർശിച്ചു ഒപ്പം ദിലീപ് വിഷയവും പാർവ്വതിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു..?? വൈറലായ ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സമൂഹമാധ്യമങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളിലും വേടൻ എന്ന റാപ്പർ നടത്തിയ കു.റ്റസമ്മതവും അതേത്തുടർന്നുണ്ടായ വിവാദവും വലിയ രീതിയിൽ കത്തി നിൽക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. വേടനെ കൃത്യമായ രീതിയിൽ വിമർശിക്കുന്ന ഒമർ ലുലു വേടനെ ഇനിയും പിന്തുണയ്ക്കുന്ന പ്രമുഖർക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഒമർലുലു വിഷയത്തിൽ മേലുള്ള തന്റെ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയത്. ഒപ്പം ദിലീപ് വിഷയത്തെയും അദ്ദേഹം എടുത്തുപറയുന്നുണ്ട്. പ്രത്യക്ഷത്തിൽ പേര് എടുത്ത് പറയുന്നില്ലെങ്കിലും പ്രമുഖ നടി പാർവതി തിരുവോത്തിനെ ഒമർ ലുലു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന വിഷയങ്ങൾ പരിശോധിക്കുമ്പോൾ ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന ‘പ്രമുഖ മഹിള’ നടി പാർവതി തിരുവോത്ത് തന്നെയല്ലേ എന്ന് ഏവർക്കും തോന്നിപ്പോകുന്നു. ഇതിനോടകം വൈറലായി മാറിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ പീഢ.നാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ ‘പുരോഗമന കോമാളികൾ.’ പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ.
അഥവാ ഇ.രയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം? ദിലീപ് വിഷയത്തിൽ അദ്ദേഹം പ്ര.തിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്, മറ്റൊരു പീ.ഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവർ! അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു ‘ലൈക്കി’നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇ.രയ്ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്ര.തിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്? ‘സ്ത്രീപക്ഷ’ നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത് നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.”