പീഡനം ഇന്നും ചിലർക്ക് കോമഡി ആണ്, സുരേഷ് ഗോപിയെ പോലെയുള്ള ഒരാൾ ഇത്തരം ഒരു രംഗത്തിൽ അഭിനയിച്ചോ.?
പാപ്പൻ എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേം ഹും മൂസ. ചിത്രം ഈ സെപ്റ്റംബർ മുപ്പതാം തീയതി ആയിരുന്നു തിയേറ്ററുകളിലെത്തിയത്. മരിച്ചുപോയെന്ന് രാജ്യം മുഴുവൻ ഉറച്ച് വിശ്വസിക്കുന്ന ഒരു പട്ടാളക്കാരൻ 19 വർഷങ്ങൾക്ക് ശേഷം തന്റെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയമായി കാണിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വരുന്ന പട്ടാളക്കാരനെ വരവേൽക്കുന്നത് മാറിയ വീടും നാടും ചുറ്റുപാടുകളും ഒക്കെയാണ്.
വളരെ സീരിയസായ ഒരു കഥാപാത്രമാണ് എങ്കിൽ പോലും കുറച്ച് ഹാസ്യവൽക്കരിച്ചാണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വെള്ളിമൂങ്ങയിലൂടെ ഒരു കംപ്ലീറ്റ് കോമഡി മൂവി മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജിബു ജേക്കബ്. അതുകൊണ്ടു തന്നെ അത്തരം ഒരു ട്രാക്കിലൂടെ ആണ് ജിബു ജേക്കബ് ഈ ചിത്രവും മുൻപോട്ട് കൊണ്ടുപോകുന്നത്. ചിത്രം വിജയിക്കുമെന്ന് പൂർണമായ വിശ്വാസം സംവിധായകന് ഉണ്ട് എന്നത് ഉറപ്പാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം മാറ്റി കുറിക്കുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്ന പൊന്നിയൻസെൽവൻ എന്ന ചിത്രത്തിന് ഒപ്പം തന്നെ മൂസയും റിലീസ് ചെയ്തത്. അത്രത്തോളം വിശ്വാസം ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യില്ലായിരുന്നു എന്നും പ്രേക്ഷകർക്ക് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ ചില പോരായ്മകളും ആളുകൾ പറയുന്നുണ്ട്. ബ ലാ ൽസംഗ തമാശകൾ 2000 കാലഘട്ടത്തിനുശേഷം പുതുമ അല്ല എങ്കിലും ഇത്തരം തമാശകൾ പൊതുവേ വിമർശിക്കപ്പെടാറുണ്ട് അതുകൊണ്ട് തന്നെ ഇത് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന അത്തരമൊരു ഒരു രംഗവും വിമർശിക്കപ്പെടുന്നു.
സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ഒരു രംഗത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കണമായിരുന്നു എന്ന തരത്തിലാണ് ഇപ്പോൾ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്ത്രീവിരുദ്ധമായ ബ ലാ ത്സം ഗത്തെ ഒരു കോമഡിയായി എങ്ങനെയാണ് കാണാൻ സാധിക്കുന്നത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒരു കാലഘട്ടത്തിലും ഇതിൽ ഒരു കോമഡി നമുക്ക് കണ്ടെത്താനോ അംഗീകരിക്കാനോ സാധിക്കില്ല. വളരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണിത്. സുരേഷ് ഗോപിയെ പോലെയുള്ള ഒരാൾ ഇത്തരം ഒരു രംഗത്തിൽ അഭിനയിച്ചോ എന്ന് പോലും പ്രേക്ഷകർക്ക് അത്ഭുതം തോന്നുന്നു.