‘ധ്രുവം ആദ്യം പറഞ്ഞത് മോഹൻലാലിനോട് എന്നാൽ അത് നടക്കാത്തതിന്റെ കാരണം…’ ചലച്ചിത്രകാരൻ എ.കെ സാജൻ പറയുന്നു
1 min read

‘ധ്രുവം ആദ്യം പറഞ്ഞത് മോഹൻലാലിനോട് എന്നാൽ അത് നടക്കാത്തതിന്റെ കാരണം…’ ചലച്ചിത്രകാരൻ എ.കെ സാജൻ പറയുന്നു

തിരക്കഥാകൃത്ത് സംവിധായകൻ എന്നീ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനാണ് എ.കെ സാജൻ. ഇപ്പോഴിതാ അദ്ദേഹം ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ ധ്രുവം എന്ന സൂപ്പർഹിറ്റ് ചിത്രം ഉണ്ടായതിനു പിന്നിലെ സംഭവകഥ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിനോടകം കാശ്മീരം, ബട്ടർഫ്ലൈ, ക്രൈം ഫയൽ, മീനത്തിൽ താലികെട്ട്, ദ്രാണ 2010 അങ്ങനെ തുടങ്ങി ഇരുപതിൽപരം മലയാള ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുള്ള എ.കെ സാജൻ 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് ബാലൻസ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. തുടർന്നദ്ദേഹം സ്റ്റോപ്പ് വയലൻസ്, ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സാജന്റെ കരിയറിലെ ആദ്യ സിനിമ സംരംഭമായ ധ്രുവം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. 1993-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. എസ്.എൻ സ്വാമിയുടെതാണ് തിരക്കഥ. നമ്മുടെ കൂടാതെ സുരേഷ് ഗോപി, ജയറാം, വിക്രം തുടങ്ങി വമ്പൻ താരനിര അണിനിരന്ന ധ്രുവം അക്കാലഘട്ടത്തിലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഈ സിനിമയുടെ കഥ തന്റെ മനസ്സിൽ ആദ്യം വരുന്നത് ഒരു ആരാച്ചാരെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് ആയിരുന്നുവെന്ന് സാജൻ പറയുന്നു. ആ കഥ ആദ്യമായി പറയുന്നത് സുപ്രധാന മോഹൻലാലിനോടും ആയിരുന്നുവെന്ന് സാജൻ വെളിപ്പെടുത്തുന്നു. അത് നടക്കാതെ പോയതിന്റെ കാരണവും പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു.

എ. കെ സാജന്റെ വാക്കുകളിങ്ങനെ; “എഴുത്തെല്ലാം കഴിഞ്ഞിട്ടാണ് മുരളി ചേട്ടനും ആയിട്ട് ഈ ചിത്രം വർക്ക് ചെയ്താൽ ശരിയാവില്ല എന്ന് തോന്നുന്നത്. മറ്റൊന്നുമല്ല, ഇതിന്റെ ഒരു വാണിജ്യ വിജയം നോക്കുമ്പോൾ നമുക്ക് ഇത് വേറൊരു രീതിയിൽ നോക്കാം എന്ന് പറയുന്നു. അപ്പോഴും ഞാൻ മുരളി ചേട്ടനോട് ഒന്നും ഈ കഥ പറഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിലുള്ള ചർച്ചയിലെ ഉള്ളൂ. ഈ കഥ ആദ്യം പറയുന്നത് മോഹൻലാലിനോട് ആണ്. ഊട്ടിയിൽ അന്ന് കിലുക്കത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. സുരേഷ് ബാലാജി മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ പോകുന്നു കമലാണ് ഡയറക്ഷൻ. അവർ കഥ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് കഥയൊന്നും ആയിട്ടില്ല. അവർക്ക് പെട്ടെന്ന് പടം തുടങ്ങണം. ‘നീ കഥ ചെന്ന് അവിടെ ചെന്ന് പറയണ’മെന്ന് എന്നോട് ജയൻ പറയുന്നു. എന്നെ ഊട്ടിയിലേക്ക് ടിക്കറ്റ് എടുത്തത് പറഞ്ഞുവിടുന്നു. ഞാൻ ആദ്യമായിട്ടാണ് ഊട്ടിയിൽ ചെല്ലുന്നത്. പിറ്റേ ദിവസം രാവിലെയാണ് ഞാൻ കഥപറയുന്നത്. ഞാൻ, കമൽ, മോഹൻലാൽ, സുരേഷ് ബാലാജി ഞാൻ പറയുമ്പോൾ ഓർക്കണം ഈ ആരാച്ചാരുടെ കഥയാണ് പറയുന്നത്. ഭയങ്കരമായ ബ്ലാക്ക് ഗ്രേ ഷെയ്ഡിൽ ആണ് ആ കഥ കിടക്കുന്നത്.

കഥ പറഞ്ഞു കഴിഞ്ഞിട്ട് ആരും ഒന്നും പറയുന്നില്ല. അവർ പ്രതീക്ഷിക്കുന്നത് ഇങ്ങനെ ഒരു കഥയല്ല. അവർ പ്രതീക്ഷിക്കുന്നത് ഒരു ഫൺ എന്റർടൈൻമെന്റ് ചിത്രമാണ് ആരാച്ചാരും ഇങ്ങനെ ചോര കളിയും ഉള്ള ചിത്രമല്ല. ഇങ്ങനെയുള്ള ഒരു കഥയല്ല നമ്മൾ പ്രതീക്ഷിക്കുന്നത് എന്ന് അവർ പറഞ്ഞു.” പിന്നീട് തന്റെ ഗുരുവായ എസ്.എൻ സ്വാമി നീ എഴുതാൻ വെച്ചിരിക്കുന്ന ആ കഥ ഒന്ന് പറയാൻ സാജനോട് ആവശ്യപ്പെടുന്നു. സംവിധായകൻ ജോഷിയുമായി ഒരു പ്രൊജക്റ്റ് ആ സമയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. നല്ലൊരു കഥ കിട്ടാത്തതിനാൽ ചെറിയ പ്രതിസന്ധിയും ഉണ്ടായിരുന്നു. ഒടുവിൽ താൻ എസ്.എൻ സ്വാമിയോട് മനസ്സിലുള്ള ആരാച്ചാർ കേന്ദ്രകഥാപാത്രമായ കഥ പറയുകയും എന്നാൽ അതിലെ ചെറിയ കഥാപാത്രമായ മന്നാടിയാർ കുറച്ചുകൂടി ഡെവലപ്പ് ചെയ്യാനും എസ്.എൻ സ്വാമി ആവശ്യപ്പെട്ടുവെന്ന് സാജൻ പറയുന്നു. പിന്നീട് സംവിധായകൻ ജോഷിയുമായി ചർച്ച ചെയ്തതിന് ശേഷമാണ് ധ്രുവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പൂർണരൂപം ഉണ്ടാവുന്നതെന്ന് എ.കെ സാജൻ പറയുന്നു.

Leave a Reply