രാജാവിന്റെ മകന് മോഹന്‍ലാല്‍ ചെയ്താല്‍ നന്നാകുമോ എന്ന സംശയം ഉണ്ടായിരുന്ന നിലയിൽ നിന്ന് പിന്നീട് സംഭവിച്ചത് ഇങ്ങനെ.. ; ഡെന്നീസ് ജോസഫ് പറഞ്ഞതറിയാം
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമാണ് ഡെന്നീസ് ജോസഫ്. ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് അദ്ദേഹം മലയാള സിനിമാ രംഗത്ത് രംഗപ്രവേശനം ചെയ്തത്. ജേസി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. മനു അങ്കിള്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധായക രംഗത്ത് തുടക്കം കുറിക്കുന്നത്. മനു അങ്കിള്‍, അഗ്രജന്, അഥര്‍വ്വം, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം നിറക്കൂട്ട്, രാജാവിന്റെ മകന്, ശ്യാമ, ന്യൂഡല്‍ഹി,സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്, ഇന്ദ്രജാലം, ആകാശദൂത്, പാളയം, എഫ്.ഐ.ആര് എന്നീ നിരവധി ചിത്രങ്ങളുടെ തിരക്കഥയും നിര്‍വ്വഹിച്ചു. ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളാണ് ഇവയൊക്കെ.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ ചിത്രങ്ങളായിരുന്നു.
ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കിട്ടിയിട്ടുണ്ട്. അതുപോലെ സംവിധായകന് ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഡെന്നീസ് ജോസഫിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു രാജാവിന്റെ മകന്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഡെന്നീസ് ജോസഫ് ആയിരുന്നു. മോഹന്‍ലാലിന് പുറമെ, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്.
എന്നാല്‍ അന്ന് മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം രാജാവിന്റെ മകന് എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ശരിയാകുമോ എന്നൊക്കെയുള്ള സംശയമായിരുന്നു ഡെന്നീസ് ജോസഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രം വന്‍ വിജയത്തില്‍ എത്തുകയും, വലിയ സാമ്പത്തിക നേട്ടം കൊയ്ത ചിത്രവുമായി മാറുകയും മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായകപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രവും കൂടിയായിരുന്നു രാജാവിന്റെ മകന്. പിന്നീട് ചിത്രം വന്‍ വിജയത്തില്‍ എത്തിയ ശേഷം ഡെന്നീസ് ജോസഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ മോഹന്‍ലാല്‍ ചെയ്തത് കൊണ്ടാണ് രാജാവിന്റെ മകന് എന്ന സിനിമ വിജയിച്ചതും, എല്ലാവരും ഓര്‍ക്കുന്നതും’. എന്നാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രമായിരുന്നു ഡെന്നീസ് ജോസഫിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. അതുപോലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആയിരുന്നു. ചിത്രത്തന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്, ചിത്രം തിയേറ്ററില്‍ എത്താന്‍ കാത്ത് നില്‍ക്കാതെയാണ് അദ്ദേഹം സിനിമാ ലോകത്തോട് തന്നെ വിടപറഞ്ഞത്.