‘പണി തുടങ്ങി മക്കളെ..’; മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനെ’ കുറിച്ച് ദീപക് ദേവ് പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. സിനിമയുടെ പ്രഖ്യാപന സമയം മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണഅ ആരാധകര്‍. മോഹന്‍ലാല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രഖ്യാപനം. തിരക്കഥ പൂര്‍ത്തിയായെന്നും പരമാവധി വേഗത്തില്‍ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. എന്നാല്‍ ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസിലാണ് ‘എമ്പുരാന്‍’ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടെ ഉള്ളൂ. എന്റെ പണി തുടങ്ങി’, എന്നാണ് ദീപക് ദേവ് പറയുന്നത്. ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം.

Music director Deepak Dev returns to Tamil cinema after a decade with Yogi Da- Cinema express

പത്താം മാസത്തില്‍ എമ്പുരാന്റെ ഷൂട്ടിംഗ് ചിലപ്പോള്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അടുത്തിടെ അവസാനിച്ചു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍.

Empuraan big announcement prithviraj mohanlal movie lucifer 2 to start shooting soon says Prithviraj Sukumaran | തിരക്കഥ ഒരുങ്ങി കഴിഞ്ഞു, ഇനി ഷൂട്ടിം​ഗ്; ലൂസിഫർ സീരീസിന്റെ അടുത്ത അധ്യായം ...

ലൂസിഫറിലേത് പോലെ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. എമ്പുരാന്‍ നിര്‍മ്മിക്കുന്നതിനായി ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Related Posts