പുലയ സമുദായക്കാരുടെ പാട്ട് സവർണ ക്രിസ്ത്യൻ പാട്ടായി കടുവയിൽ അവതരിപ്പിച്ചു; കടുവയിലെ പാലാ പള്ളി പാട്ടിനെതിരെ രൂക്ഷമായ വിമർശനം
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കടുവ. സിനിമയുടെ പേര് റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ ചിത്രത്തിലെ ഗാനത്തെ കുറിച്ചുള്ള ചില വിവാദ പരാമർശങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിലെ “പാലപ്പള്ളി” എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. പാട്ടിലെ പല രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അതുല്‍ നറുകര പാടിയ ഈ ഗാനത്തെ കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.
സന്തോഷ് വര്‍മ്മയും , ശ്രീഹരി തറയിലും ചേർന്നൊരുക്കിയ വരികളെ കുറിച്ചും ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയതിന് കുറിച്ചും രാഹുല്‍ സനല്‍ എഴുതിയ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മലബാർ ഭാഗങ്ങളിലെ പുലയ സമുദായക്കാർ തങ്ങളുടെ മരണാനന്തര ചടങ്ങ് ആയ കൂളിയൂട്ടില്‍ പാടുന്ന പാട്ടാണ് ഈ ആയേ ദാമാലോ. ഈ പാട്ടിലെ പല വരികളും മാറ്റിയാണ് സവർണ്ണ ക്രിസ്ത്യൻ പാട്ട് ആക്കി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ ഈ ഒരു ഗാനം ഒരു ക്രിസ്തീയ ഗാനം ആയി അറിയപ്പെടും എന്നാണ് പറയുന്നത്.
ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ താഴെക്കിടയിൽ നിൽക്കുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്കാരവും കാലം കഴിയുമ്പോൾ അതിന്റെ ഈണം മാത്രമായി കാലാവ ശേഷം ആകും എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും. വർഷങ്ങൾക്കു മുമ്പ് അത്തിന്തോം തിന്തിന്തോം എന്ന നാടൻപാട്ട്. ഒരു നാടൻ പാട്ട് ഗവേഷകരിൽ നിന്നും കണ്ടെത്തുകയും പിന്നീട് തമിഴ് ചിത്രമായ ചന്ദ്രമുഖി അത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാസാഗർ ആയിരുന്നു അന്ന് ട്യൂൺ ഉൾപ്പെടുത്തിയത്. മറിയാമ്മ എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ കണക്കിനെ കൊണ്ട് സിനിമയിൽ പഠിപ്പിക്കാമെന്ന് വാക്കും നൽകിയിരുന്നു. എന്നാൽ ജൂൺ എല്ലാം മോഡിഫൈ ചെയ്ത ശേഷം എസ് പിയെ കൊണ്ട് ആ പാട്ട് പാടി പിടിക്കുകയായിരുന്നു പിന്നീട് രജനീകാന്ത് ഉൾപ്പെട്ട ശേഷമാണ് പ്രശ്ന പരിഹാരം നടത്തിയത്.