Artist, Breaking News, Satire

“കുട്ടി ആയിരിക്കുമ്പോൾ എനിക്ക് വാങ്ങി കൊണ്ടുവരുന്ന കാറുകൾ എല്ലാം വാപ്പച്ചി തന്നെ ഓടിച്ചു കളിക്കും… ഇപ്പോഴാണ് അതിന്റെ കാരണം ഒക്കെ മനസ്സിലാകുന്നത് “: ദുൽഖർ സൽമാൻ

മലയാളികൾക്ക് എപ്പോഴും താരങ്ങളുടെ വിശേഷങ്ങളും അവരുടെ കുടുംബ ജീവിതവും എല്ലാം അറിയാൻ കൗതുക കൂടുതലായിരിക്കും. അത്തരത്തിൽ മലയാളികൾ ഏറെ അറിയാൻ ഇഷ്ടപ്പെടുന്ന വിശേഷങ്ങൾ ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും. മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയും ദുൽഖർ സൽമാനും പല ഇന്റർവ്യൂ കളിലും നടക്കുന്ന തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.  ഇപ്പോഴിത തന്റെ വാപ്പച്ചിയെ കുറിച്ചുള്ള ദുൽഖർ സൽമാന്റെ പുതിയ തുറന്നു പറച്ചിലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പണ്ട് തന്റെ ചെറുപ്പ കാലത്ത് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ആണ് ഇപ്പോൾ ദുൽഖർ സൽമാൻ തുറന്നു പറഞ്ഞിരിക്കുന്നത്.

കുട്ടിയായിരിക്കുമ്പോൾ വാപ്പച്ചി പുതിയ  കാറുകൾ എല്ലാം തനിക്ക് വാങ്ങി തരുമായിരുന്നു. എന്നാൽ ഏറെ സമയവും അതു കൊണ്ട് കളിക്കുന്നത് അദ്ദേഹം തന്നെയാണ് എന്നാൽ ഇപ്പോഴാണ് അത് എന്തിനായിരുന്നു എന്ന് മനസ്സിലാക്കുന്നത്. ചെറുപ്പത്തിൽ മമ്മൂട്ടി വാങ്ങിച്ചു തന്ന കാറുകൾ ഏതൊക്കെയാണെന്ന് ഓർമയുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്തിനായിരുന്നു വാപ്പച്ചി അന്ന് അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴാണ് മനസിലാകുന്നത്. നമുക്ക് ഒരു കുട്ടി ആകുമ്പോൾ നമ്മൾ വീണ്ടും ബാല്യത്തിലേക്ക് പോകാനുള്ള സാധ്യതകളേറെയാണ് എന്ന് ഇപ്പോഴാണ് മനസിലാകുന്നത്.  വീട്ടിൽ ഒരു കുട്ടി വരുമ്പോഴാണ് നമുക്ക് ആ വ്യത്യാസങ്ങളൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്.

എനിക്ക് ട്രാക്കിലൂടെ ഒളിച്ചു കളിക്കാൻ കഴിയുന്ന റിമോട്ട് കാറുകൾ ഒക്കെ വാപ്പച്ചി വാങ്ങി വരും. എന്നാൽ എല്ലാം സെറ്റ് ചെയ്യുന്നത് ഓടിച്ചു കളിക്കുന്നതും വാപ്പച്ചി തന്നെയാണ്. അപ്പോൾ ഞാൻ ഇതെനിക്ക് വാങ്ങിയത് അല്ലെ എന്ന് ചോദിക്കാറുണ്ടായിരുന്നു എന്ന് ദുൽഖർ പറയുന്നു. ഇപ്പോൾ എന്റെ മകൾ മറിയത്തിന് എന്തെങ്കിലും കളിപ്പാട്ടം വാങ്ങാൻ പോകുമ്പോൾ ഞാനും ഇങ്ങനെ തന്നെയാണ്. അവളോട് ഏതെങ്കിലും കാർ സെലക്ട് ചെയ്യാൻ പറയും എന്നിട്ട് ഞാൻ ഓടിച്ചു കളിക്കും എനിക്ക് കാറുകളോട് ഇഷ്ടം അത്രയേറെയാണ്. അതു കൊണ്ടു തന്നെ വീട്ടിൽ എത്തിയാൽ ഉടനെ തന്നെ ഞാൻ അത് എല്ലാം സെറ്റ് ചെയ്തു ഓടിച്ചു കളിക്കും. എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് എന്ന ദുൽഖർ സൽമാൻ പറഞ്ഞു.