Latest News
“നീണ്ട 36 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഫാന്‍സ് അസോസിയേഷന്‍”
മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് മോഹൻലാൽ. ബോളിവുഡിലെ കൊടികെട്ടിയ താരങ്ങൾ പോലും മോഹൻലാലിന്റെ അനായാസ അഭിനയം കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് സാധിക്കും. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. എന്നാല്‍ മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്‍റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍. നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എല്‍ 360 ന്‍റെ ചിത്രീകരണം നടക്കുന്ന തേനി […]
ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്ന് ബോഗയ്‍ൻവില്ല …!! നാല് ദിവസത്തില്‍ നേടിയ കളക്ഷൻ
താരത്തിന്‍റെയല്ലാതെ സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിക്കുന്ന അപൂര്‍വ്വം സംവിധായകരേ ഇന്ന് മലയാളത്തില്‍ ഉള്ളൂ. താരമൂല്യമുള്ള ആ സമവിധായകരുടെ നിരയില്‍ കസേരയുള്ള ആളാണ് അമല്‍ നീരദ്. അമലിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍വില്ല കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തിയറ്ററുകളില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പതിഞ്ഞ താളത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ക്ലൈമാക്സിലോട്ട് അടുക്കുമ്പോള്‍ ചടുലതയോടെ ഞെട്ടിക്കുന്നു. ബോഗെയ്‍ൻവില്ല നാല് ദിവസത്തില്‍ 25 കോടി രൂപയിലധികം നേടി യെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]
“അമൽ നീരദ് ബ്രില്യൻസ് എന്ന് ഞാൻ പറയുന്നത് ഈ ഐറ്റത്തെ കുറിച്ചാണ് , ‘ബിലാൽ ” ; കുറിപ്പ്
മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ‘ബിഗ് ബി’. ലയാള സിനിമയിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്നുതന്നെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. മലയാള സിനിമയിൽ വേറിട്ട രീതിയിൽ വന്ന മമ്മൂട്ടി ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. 2007ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിസലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ […]
“സാഗർ എലിയാസ് ജാക്കി 2 വരണം ,അതൊരു ഒന്ന്ഒന്നര വരവ് ആയിരിക്കും ” ;
മലയാളസിനിമയിൽ മോഹൻലാലിന്റെ താരപദവി ഉറപ്പിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്.മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. ഇരുപതാം നൂറ്റാണ്ട്സൂപ്പർ ഹിറ്റായതിനു ശേഷം ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ 2009 ല്‍ അമല്‍ നീരദ് വീണ്ടും വെള്ളിത്തിരയിൽ എത്തിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ഈ ചിത്രവും മോഹൻലാലിന്റെ സ്റ്റൈലും അമൽ നീരദിന്റെ ഗംഭീര മേക്കിങ്ങും കാരണം ഏറെ ജനശ്രദ്ധ നേടി. എസ്.എന്‍. […]
പ്രതാപം വീണ്ടെടുക്കാൻ എത്തുന്നു ദുൽഖർ സൽമാൻ..!! ഇതാ വമ്പൻ ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. നടൻ ദുല്‍ഖറിന്റേ ഒരു വർഷത്തിനു ശേഷം ലക്കി ഭാസ്‍കര്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. 2023ല്‍ ഓണത്തിന് എത്തിയ മലയാള ചിത്രം ആയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒന്ന് ദുൽഖർ നായകനായ ചിത്രമായി റിലീസിന് തയ്യാറാവുന്നത്. ഒക്ടോബർ 31 ന് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കർ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സിൽ മുഴങ്ങുന്നത്, ഇത്തവണ ദുൽഖർ ബോക്സ് ഓഫീസിൽ […]
“ഞെട്ടിച്ചത് കുഞ്ചാക്കോ ബോബനാണ്…Oh My God.. What a Shift..! ” ; കുറിപ്പ്
മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മറവിയുടെ കയത്തിൽ മുങ്ങിത്താഴുന്നൊരു സ്ത്രീ, പിടിവള്ളിയായി എത്തുന്ന ഓർമ്മയുടെ മിന്നലാട്ടങ്ങൾ […]
ചങ്കിടിപ്പേറ്റി ‘ബോഗയ്‌ന്‍വില്ല’! മനസ്സ് മരവിപ്പിക്കുന്ന ദുരൂഹതകളുടെ പറുദീസ, റിവ്യൂ വായിക്കാം
ബിഗ് ബി മുതലിങ്ങോട്ട് ഒരോ അമൽ നീരദ് പടം കാണാൻ പോകുമ്പോഴും മനസ്സിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നൊരു ലോകമുണ്ട്. അസാധ്യ ഫ്രെയിമുകളുടെ, സ്റ്റൈലിഷായ പെർഫോമൻസുകളുടെ, ഓരോ നിമിഷവും തരുന്ന ഫ്രഷ്ന്സ്സുകളുടെ ലോകം. ആ ധാരണകളോടെ തന്നെയാണ് ‘ബോഗയ്‌ന്‍വില്ല’ കാണാൻ കയറിയതും. എന്നാൽ അമലിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കിംഗ് കൊണ്ട് വിസ്മയിപ്പിച്ചു റീതുവിന്‍റേയും റോയ്സിന്‍റേയും ലോകം. വീട്ടിൽ നിന്നും കുട്ടികളെ സ്കൂൾ വാനിൽ കയറ്റിവിടാൻ പോകുന്ന റീതുവിലാണ് സിനിമയുടെ തുടക്കം. ഒരു അപകടത്തെ തുടർന്ന് ഓരോ സെക്കൻഡും […]
“പടം കഴിഞ്ഞാലും വിട്ട് പോകാത്ത രോമഞ്ചം.. ” ; ബോഗയ്‍ൻവില്ല എങ്ങനെയുണ്ട്? പ്രതികരണങ്ങൾ പുറത്ത്
അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു കയ്യൊപ്പുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ സംവിധായകന്റെ ആരാധകര്‍ കുറിക്കുന്നു. പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിള്‍ ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സൈക്കോളജിക്കല്‍ മിസ്റ്ററി […]
“അതൊരു ബ്രില്യന്‍റ് മൂവിയാണ് ” ; മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജോബി ജോര്‍ജ്
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമയില്‍ എത്തുകയെന്നാല്‍ അത് ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നൊരു വാര്‍ത്തയാണ്. മമ്മൂക്കയും ലാലേട്ടനും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും മമ്മൂക്കയും ലാലേട്ടനും സിനിമകളില്‍ അഭിനയിച്ചു. ഇവർ ഒന്നിച്ച് ഏകദേശം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചാല്‍ മാത്രമല്ല, ഒന്നിച്ച് നിന്നാല്‍ തന്നെ അതൊരു സന്തോഷമാണ്. […]
മോഹൻലാൽ എന്ന ‘നടൻ’ അനശ്വരമാക്കിയ ആ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്….!! യുട്യൂബിൽ കാണാം
ഒരു സാധാരണ സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം മോഹൻലാൽ എന്ന നടൻ ഇല്ലാത്തൊരു ലോകത്തെ പറ്റി ചിന്തിക്കുകയെന്നത് പ്രയാസമായിരിക്കും. ഏതാണ്ട് 40 വർഷത്തിൽ അധികം നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിനിടയിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം നമുക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അതിൽ അദ്ദേഹത്തിന്റെ അഭിനയ ശേഷിയുടെ മൂല്യം വേണ്ടവിധം പ്രയോജനപ്പെടുത്തിയ ചിത്രങ്ങൾ എണ്ണത്തിൽ കുറവായിരിക്കും. ഒരു സൂപ്പർ താരമെന്നതിലുപരി മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങളിൽ ചിലത് അർഹിച്ച അംഗീകാരങ്ങൾ കിട്ടാതെ പോയതുമാണ്. ഈ അടുത്ത് താരത്തിൻ്റെ സ്ഫടികവും ദേവദൂതനും […]