Latest News
അക്ഷയ് കുമാറിന്‍റെ സർഫിറ ചിത്രത്തിന് സഹായ ഹസ്തമായി ദുല്‍ഖറിന്‍റെ വാക്കുകള്‍
അക്ഷയ് കുമാറിന്‍റെ സർഫിറ വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരം ദുൽഖർ സൽമാൻ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. എക്സില്‍ ഇട്ട പോസ്റ്റിലാണ് ചിത്രത്തിന്‍റെ മുഴുവന്‍ അണിയറക്കാരെയും അഭിനന്ദിച്ച് ദുല്‍ഖര്‍ ഒരു കുറിപ്പ് പങ്കുവച്ചത്. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായികയെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ കുറിപ്പ് ആരംഭിച്ചത്. “ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും […]
മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ഓണം ക്ലാഷിന് ആ യുവതാരചിത്രവും
മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരേപോലെ എത്തുന്ന സീസണ്‍ ആണെങ്കിലും ആഘോഷകാലത്ത് നല്ല ചിത്രമാണെങ്കില്‍ മലയാളി തിയറ്ററുകളില്‍ എത്താറുണ്ട്. തിയറ്ററുകാര്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പില്‍ നില്‍ക്കവെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ഏതൊക്കെ ചിത്രങ്ങള്‍ ഉണ്ടാവുമെന്നത് പ്രേക്ഷകര്‍ക്കും കൗതുകമുള്ള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം […]
31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു…!!! മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിച്ച് ശോഭന
സിനിമാ മേഖലയെ സംബന്ധിച്ച് റീ റിലീസ് എന്നത് ഇന്ന് ഒരു ആശ്ചര്യം അല്ലാതെയായിരിക്കുന്നു. സമീപകാലത്ത് തമിഴ് സിനിമയില്‍ നിന്നാണ് ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിരിക്കുന്നത്. മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു റീ റിലീസ് സ്ഫടികത്തിന്‍റേത് ആയിരുന്നു. ചിത്രം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. അത് രണ്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ഫാസിലിന്‍റെ മണിച്ചിത്രത്താഴുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ […]
ലാലേട്ടനെ സൂപ്പർസ്റ്റാർ മോഹൻലാൽ ആക്കിയ പടത്തിന് ഇന്ന് 38 വയസ്സ്…!
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. നടന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമയാണ് ഇത്. രാജാവിന്റെ മകനിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ ഉണ്ടാക്കിയത്. ബോക്‌സ് ഓഫിസ് ചരിത്രത്തിലെ തന്നെ പുതിയ ഒരു അധ്യായമായിരുന്നു.. ‘രാജാവിന്‍റെ മകൻ…’ചിത്രം […]
‘കണ്ണുകളാൽ മായം കാണിച്ച നടൻ’…!! ആസിഫ് അലിയെ നെഞ്ചോട് ചേർത്ത , വീഡിയോ വൈറൽ
മലയാള സിനിമാ ലോകത്ത് ആസിഫ് അലിയെ സംഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ച സംഭവം വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. സിനിമാ- രാഷ്ട്രീയ രംഗത്ത് ഉള്ള നിരവധി പേരാണ് ആസിഫിനെ പിന്തുണച്ചും രമേഷ് നാരായണിന് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചും രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ ആസിഫുമായി ബന്ധപ്പെട്ട പല വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അക്കൂട്ടത്തിൽ മമ്മൂട്ടി, ആസിഫ് അലിയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ […]
“A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല” ; കുറിപ്പ് വൈറൽ
എത്ര വലിയ സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അതിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പ്രിയ താരങ്ങളുടെ മാസ് എൻട്രിക്ക് മാസ് ബിജിഎമ്മും ആരാധകരെ ആനന്ദത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന ഗാനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിന് ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ എ ആർ റഹ്മാനുമായി പ്രേക്ഷകർ താരതമ്യം ചെയ്തിരുന്നു. റഹ്മാൻ സംഗീതം ചെയ്ത ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് സംഗീതം നൽകിയപ്പോൾ ഫാൻ ഫൈറ്റ് മൂർദ്ധന്യത്തിലെത്തി. പലരും റഹ്മാന് മുകളിൽ അനിരുദ്ധിനെ പ്രതിഷ്ഠിച്ചു. […]
ചന്തൂന്‍റെ ഇടികൾക്ക് കൂട്ടായി ഇനി യൂത്ത് സെൻസേഷൻ ഡബ്‍സിയുടെ പാട്ടും ; ‘ഇടിയൻ ചന്തു’വിലെ ആദ്യ ഗാനം
ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇടിയൻ ചന്തു’വിലെ ഡബ്‍സി പാടിയ ആദ്യ ഗാനം പുറത്തിറങ്ങി. ”കണ്ടാലും കൊണ്ടാലും പഠിക്കാത്ത നാട്ടാരേ…” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്‍റെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം നൽകിയിരിക്കുന്നത്. ഇന്നലെയാണ് ‘ഇടിയൻ ചന്തു’ മ്യൂസിക് ലോഞ്ച് നടൻ മമ്മൂട്ടി നിർവ്വഹിച്ചത്. ‘ചന്തൂനെ തോൽപ്പിക്കാൻ ആവൂല്ലെടാ…’ എന്ന വരികളാണ് പാട്ടിലെ ഹുക്ക് ലൈൻ. യൂത്ത് സെൻസേഷൻ ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക […]
“ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം”
സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് […]
‘പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു’; രമേഷ് നാരായണനെതിരെ വിമര്‍ശനം
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി […]
കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി…!! വീഡിയോ വൈറൽ
ഒരു സിനിമയുടെ സെറ്റില്‍ എല്ലാം കാണുന്നയാളാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം നടത്തിയവര്‍. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. https://www.instagram.com/reel/C9bvBerSM3V/?igsh=YzFwbGpreGt3ZmEy ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ […]