Latest News
‘സൂര്യ എല്‍ 360യിൽ പാർട്ട് അല്ല, ടെൻഷൻ തരരുത്’ ; തരുൺ മൂർത്തിയുടെ പോസ്റ്റ് വൈറൽ
മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍ 360. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. നിലവില്‍ ഷൂട്ടിന് ഒരു ബ്രേക് നല്‍കിയിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടേത് തന്നെയാണ് പോസ്റ്റ്. നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. “പിറന്നാള്‍ ആശംസകള്‍ സൂര്യ സര്‍. സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച”, […]
1000 കോടി പിന്നിട്ട കൽക്കി 2898 എഡി…!! ഒടിടി റിലീസ് ഡേറ്റ് പുറത്ത്
നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ 1000 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്‍റെ ഗംഭീരമായ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം എപ്പോള്‍ ഒടിടിയില്‍ വരും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. കൽക്കി 2898 എഡിക്ക് മുന്‍പ് പ്രഭാസ് നായകനായി […]
‘നരിവേട്ട’യ്ക്ക് ഒരുങ്ങി ടൊവിനോ തോമസ് , സംവിധാനം അനുരാജ്
ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. ‘നരിവേട്ട’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടൊവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ […]
നകുലനും ഗംഗയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്…!! മണിച്ചിത്രത്താഴ് റി റിലീസ് ടീസർ
സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ആദ്യ റിലീസ് സമയത്ത് വന്‍ വിജയം നേടിയവയും പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയ ചിത്രങ്ങളും ഇന്ന് റീ റിലീസ് ആയി എത്തുന്നുണ്ട്. മുന്‍പ് ഫിലിമില്‍ ചിത്രീകരിക്കപ്പെട്ട്, റീലുകളായി സൂക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശബ്ദ മിഴിവിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പുന:പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തില്‍ നിന്ന് വരാനുള്ള രണ്ട് റീ റിലീസുകള്‍ ദേവദൂതനും മണിച്ചിത്രത്താഴുമാണ്. ഇതില്‍ ദേവദൂതന്‍ ഈ മാസം 26 നും മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17 നുമാണ് തിയറ്ററുകളില്‍ എത്തുക. […]
മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട ചിത്രം! ‘ഇടിയൻ ചന്തു’വിന് പ്രേക്ഷക പിന്തുണയേറുന്നു
വീട്ടിൽ നിന്ന് സ്കൂളിലേക്ക് അയക്കുന്ന കുട്ടികൾ വീട്ടുകാർ അറിയാതെ ചെന്നെത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാവും, അവർ ഇടപെടുന്ന ആളുകള്‍ ആരൊക്കെയാവും, അതുവഴി അവർ ചെന്നുപെടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാവും….ഇത്തരത്തിൽ സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു ചിത്രമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ‘ഇടിയൻ ചന്തു’. നഗരങ്ങളെ വിട്ട് ഉൾ പ്രദേശങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ‘ഇടിയൻ ചന്തു’ എന്ന ചിത്രം പറയുന്നത്. ചന്തു എന്ന […]
ആ ഷർട്ട് കുറച്ചു പോപ്പുലർ ആവട്ടേ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്” ; കുറിപ്പ്
കോട്ടക്കുന്നിലെ ആർട്ടിസ്റ്റ് ജസ്ഫറിന് ഒരാഗ്രഹമുണ്ടായിരുന്നു, താൻ ഡിസൈൻ ചെയ്ത ഷർട്ടുമിട്ട് പ്രിയപ്പെട്ട നടൻ മമ്മൂട്ടിയെ കാണണമെന്ന്. മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫറിന്റെ ഒന്നരവർഷംനീണ്ട ഈ ആഗ്രഹം കഴിഞ്ഞദിവസം സാധിച്ചു. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് ജസ്ഫർ ഡിസെൻ ചെയ്ത ഷർട്ടുമിട്ട് മമ്മൂട്ടി എത്തിയതോടെയാണ് ആഗ്രഹം സഫലീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഈ വിഷയം വളരെ അധികം ചർച്ച ചെയ്യപ്പെട്ടു. കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചായിരുന്നു […]
പാകിസ്ഥാനിൽ നിന്ന് മോഹന്‍ലാലിന്‍റെ ‘കട്ട ഫാൻ’…!!! വീഡിയോ പങ്കുവച്ച് അഖില്‍ മാരാർ
മലയാളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ നാല്പത് വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ കംപ്ലീറ്റ് ആക്ടർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് സിനിമകളാണ്. ഇന്നും കാലാനുവർത്തികളായി നിൽക്കുന്ന മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളുമാണ്. ഇനിയും ഒട്ടേറെ സിനിമകൾ നടന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മോഹൻലാലിൻ്റെ ആരാധകരെ കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുമുണ്ട് അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ആഹ്ലാദകരമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് […]
“ലാലേട്ടന്റെ മുണ്ട് മടക്കി കുത്ത്, മീശപിരി ഉണ്ടെന്നൊക്കെ വിചാരിച്ചു”; ലോഹം സിനിമയെ കുറിച്ച് പ്രേക്ഷകൻ്റെ കുറിപ്പ്
മലയാളിയുടെ സിനിമാ സങ്കൽപങ്ങൾക്കു ജീവനേകുന്ന രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രമാണ് ലോഹം. ഇത് കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ആന്‍ഡ്രിയ ജെര്‍മിയ നായികയായെത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ജയന്തി എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാലിന്റെ, […]
മോഹന്‍ലാല്‍ അടക്കം വന്‍ താര നിര ഒരുങ്ങുന്ന ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുന്നു. മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം അടുത്ത ഡിസംബറില്‍ ഇറങ്ങും എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം […]
തിയേറ്ററുകളിൽ ചന്തുവിൻ്റെ ഇടിയുത്സവം! ഇടി ആഘോഷമാക്കിയ സിനിമകളിലേക്കൊരു ലേറ്റസ്റ്റ് എൻട്രി, ‘ഇടിയൻ ചന്തു’ റിവ്യൂ വായിക്കാം
പുറത്ത് തോരാതെ പെയ്യുന്ന മഴ, അകത്ത് ഇടിവെട്ട് ഇടി. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയിരിക്കുന്ന ‘ഇടിയൻ ചന്തു’ എന്ന ചിത്രം പ്രേക്ഷകർക്ക് ഇടിയുടെ പെരുന്നാൾ സമ്മാനിച്ചിരിക്കുകയാണ്. ‘തല്ലുമാല’യും ‘ആർഡിഎക്സും’ തുടങ്ങി ഇടി ആഘോഷമാക്കിയ സമീപകാല സിനിമകളുടെ ഗണത്തിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് ‘ഇടിയൻ ചന്തു’ എന്ന് നിസ്സംശയം പറയാം. വെറുതെ ഒരു ഇടി അല്ല, ഓരോ ഇടികൾക്കും വ്യക്തവും കൃത്യവുമായ കാരണങ്ങൾ ഉണ്ട്. പള്ളുരുത്തി സ്റ്റേഷനിലെ ഇടിയൻ ചന്ദ്രൻ എന്ന പോലീസുകാരന്‍റെ മകനായ ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായിരുന്നു. ചുറ്റുവട്ടത്തുള്ളവർ […]