Latest News
“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]
മോഹൻലാൽ ചിത്രത്തിൻ്റെ ബജറ്റ് 100 കോടിയോ?, ബറോസിന്റെ നിര്‍ണായകമായ അപ്‍ഡേറ്റും പുറത്ത്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ബറോസിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ബറോസിന്റെ റിലീസ് സെപ്റ്റംബര്‍ 12നാണ്. എന്നാല്‍ മോഹൻലാലിന്റെ ബറോസ് സിനിമയുടെ ട്രെയിലര്‍ സെപ്‍തംബര്‍ ആറിനായിരിക്കും പുറത്തുവിടുകയെന്നാണ് അപ്‍ഡേറ്റ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന […]
ആദ്യദിനം ഒഴുകിയെത്തി ജനം; 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ‘ദേവദൂതന്‍’
പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. വെള്ളിയാഴിച്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം […]
‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് ദുൽഖറിൻ്റെ ജന്മദിനത്തിൽ
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കർ’ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ പുറത്തുവിടും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും. നാഷണൽ […]
“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ
ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്നലെ തിയറ്ററുകളിൽ എത്തി. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരുന്നു. ആ ആവേശം അതുപോലെ തന്നെ നിലനിർത്തുന്ന റിവ്യുകളാണ് പുറത്തു വരുന്നതും. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]
” ദേവദൂതൻ എന്തായാലും ഒരു ചരിത്രം സൃഷ്ടിക്കും” ; കുറിപ്പ് വൈറൽ
ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ എത്തും. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരിക്കുകയാണ്. ഈ ചിത്രത്തോടൊപ്പം വേറെയും മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. ആസിഫ് അലി അമല പോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അർഫാസ് […]
“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം
ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ് ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]
അപൂർവ്വങ്ങളിൽ അപൂർവ്വം ഈ രണ്ടാം വരവ്; റീ റിലീസിൽ ഹിറ്റടിച്ച് ‘ഗു’
നാളുകള്‍ക്ക് മുമ്പിറങ്ങിയ സിനിമകൾ തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണമായി വരുന്നൊരു പ്രവണതയാണ്. ഒട്ടേറെ ഹിന്ദി, തമിഴ്, മലയാളം സിനിമകൾ അത്തരത്തിൽ അടുത്തിടെ തിയേറ്ററുകളിൽ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു റീ റിലീസിന് കേരളത്തിലെ തിയേറ്ററുകള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മെയ് 17ന് തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രം ‘ഗു’ രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ അപൂർവ്വമായി മാത്രം മലയാള സിനിമയിൽ സംഭവിക്കുന്ന കാര്യമാണ് ‘ഗു’വിന്‍റെ […]
ആരാധകര്‍ക്ക് വീണ്ടും നിരാശ നൽകി ‘റാം’ അണിയറ പ്രവർത്തകർ…!!! മോഹൻലാല്‍ ചിത്രം വൈകും
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെ ചിത്രം നിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങൾ ഉണ്ടായി. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍ എത്തിക്കാനായിരുന്നു നേരത്തെ ആലോചനകള്‍ ഉണ്ടായിരുന്നത്. നിലവിലെ സൂചനകള്‍ റാം ഒന്നാം ഭാഗം […]
പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കണ്ട സിനിമകളിൽ ഒന്ന് …!! അദ്വൈതം സിനിമയെകുറിച്ച് കുറിപ്പ്
മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് പ്രിയദര്‍ശന്‍. സിനിമയ്ക്ക് പുറത്തും ശക്തമായ ബന്ധം തുടരുന്ന പ്രിയന്‍ സിനിമകളിലൂടെയാരുന്നു ലാല്‍ മലയാളി പ്രേക്ഷക മനസ് കീഴടക്കിയത്. മോഹന്‍ലാലിന്റെ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അധികവും മോഹന്‍ലാല്‍ ചിത്രങ്ങളായിരിക്കും.പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഒപ്പം വരെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട്. ലാലിന്റെ ഓര്‍മയില്‍ ഞെട്ടലും സങ്കടവും സമ്മാനിക്കുന്ന സിനിമ. പാട്ടും സിനിമയും ഒരു പോലെ ഹിറ്റയായ അദ്വൈതമാണ് ആ […]