Latest News
മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് ; തമിഴകത്തു നിന്നും പ്രശംസാപ്രവാഹം
മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമാ ലോകത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഈ ക്ലാസിക് സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രത്തിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര […]
“വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുന്നു ” ; കമൽ ഹാസൻ
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു. ‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് […]
‘ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം’..!! ; ടൊവിനോ ചിത്രം ‘അജയൻ്റെ രണ്ടാം മോഷണം’ അപ്ഡേറ്റ് മാറ്റിവെച്ചു
വയനാട് ഉരുള്‍പൊട്ടലിന്‍റെ പാശ്ചത്തലത്തിലും സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്‍റെ രണ്ടാം മോഷണം (എആര്‍എം)അപ്ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രൈംയ്സാണ് ഈക്കാര്യം അറിയിച്ചത്.വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ പാശ്ചത്തലത്തില്‍ ദു:ഖ സൂചകമായി ഇന്ന് വൈകുന്നേരം 5മണിക്ക് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു- എന്നാണ് പത്ര കുറിപ്പില്‍ പറയുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). […]
മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്
അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ വ്യത്യസ്ഥമായ വേഷത്തിൽ മമ്മുട്ടി എത്തുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കും. ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആലോചന. എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ […]
“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]
മോഹൻലാൽ ചിത്രത്തിൻ്റെ ബജറ്റ് 100 കോടിയോ?, ബറോസിന്റെ നിര്‍ണായകമായ അപ്‍ഡേറ്റും പുറത്ത്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ബറോസിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. ബറോസിന്റെ റിലീസ് സെപ്റ്റംബര്‍ 12നാണ്. എന്നാല്‍ മോഹൻലാലിന്റെ ബറോസ് സിനിമയുടെ ട്രെയിലര്‍ സെപ്‍തംബര്‍ ആറിനായിരിക്കും പുറത്തുവിടുകയെന്നാണ് അപ്‍ഡേറ്റ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന […]
ആദ്യദിനം ഒഴുകിയെത്തി ജനം; 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ‘ദേവദൂതന്‍’
പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. വെള്ളിയാഴിച്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം […]
‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് ദുൽഖറിൻ്റെ ജന്മദിനത്തിൽ
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കർ’ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ പുറത്തുവിടും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും. നാഷണൽ […]
“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ
ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്നലെ തിയറ്ററുകളിൽ എത്തി. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരുന്നു. ആ ആവേശം അതുപോലെ തന്നെ നിലനിർത്തുന്ന റിവ്യുകളാണ് പുറത്തു വരുന്നതും. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]
” ദേവദൂതൻ എന്തായാലും ഒരു ചരിത്രം സൃഷ്ടിക്കും” ; കുറിപ്പ് വൈറൽ
ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ എത്തും. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരിക്കുകയാണ്. ഈ ചിത്രത്തോടൊപ്പം വേറെയും മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. ആസിഫ് അലി അമല പോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അർഫാസ് […]