23 Dec, 2024
1 min read

മലയാളക്കരയെ ഇളക്കി മറിച്ച ‘പുലിമുരുകൻ’ രണ്ടാം ഭാഗമോ??? വസ്തുത എന്ത്

2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ മലയാള സിനിമയ്ക്ക് സ്വന്തമായി. എന്നാൽ ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ […]

1 min read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്ക് എതിരെ കേസ്. ഇൻഫോ പാർക്ക് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ […]

1 min read

“വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ് ” ; മോഹന്‍ലാലിന്‍റെ കുറിപ്പ്

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ മോഹന്‍ലാല്‍ ഇന്ന് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലഫ്. കേണല്‍ പദവിയുള്ള മോഹന്‍കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും ഉരുള്‍പൊട്ടല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. സൈനിക യൂണിഫോമിലാണ് അദ്ദേഹം എത്തിയത്. ഇപ്പോഴിതാ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്. “വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും ഒരു വ്യക്തിപരമായ ദുരന്തമാണ്. അടിയന്തിര സഹായമെന്ന നിലയില്‍ […]

1 min read

“മക്കളെ..നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല, പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല’; സുജാതയുടെ പോസ്റ്റിന് കയ്യടി

വയനാട്ടില്‍ ദുരന്തമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നിരവധി സിനിമാ പ്രവർത്തകരാണ് എത്തിയത്.മമ്മൂട്ടി, ദുൽഖർ സല്‍മാന്‍, ഫഹദ്, നസ്രിയ തുടങ്ങി നിരവധി താരങ്ങള്‍ കഴിഞ്ഞ ദിവസം സംഭാവന നൽകി. അന്യഭാഷ സിനിമാ താരങ്ങളും ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം നിൽക്കുകയാണ്. ഇപ്പോഴിതാ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഗായിക സുജാത മോഹൻ പങ്കുവച്ച വാക്കുകൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദുരന്തമുഖത്ത് നിന്നും രക്ഷിക്കുന്നവരെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട വാക്കുകൾ എന്നാണ് പലരും കമന്റുകളായി പോസ്റ്റിന് […]

1 min read

‘ദുരന്ത ഭൂമിയിലെ ജനങ്ങള്‍ക്കൊപ്പം’..!! ; ടൊവിനോ ചിത്രം ‘അജയൻ്റെ രണ്ടാം മോഷണം’ അപ്ഡേറ്റ് മാറ്റിവെച്ചു

വയനാട് ഉരുള്‍പൊട്ടലിന്‍റെ പാശ്ചത്തലത്തിലും സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്‍റെ രണ്ടാം മോഷണം (എആര്‍എം)അപ്ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രൈംയ്സാണ് ഈക്കാര്യം അറിയിച്ചത്.വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ പാശ്ചത്തലത്തില്‍ ദു:ഖ സൂചകമായി ഇന്ന് വൈകുന്നേരം 5മണിക്ക് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു- എന്നാണ് പത്ര കുറിപ്പില്‍ പറയുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം). […]

1 min read

“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ്‌ ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]

1 min read

“ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം”

സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സംഘടനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം ഒരുങ്ങുന്നുണ്ട്. ഇതിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് […]

1 min read

‘പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു’; രമേഷ് നാരായണനെതിരെ വിമര്‍ശനം

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി […]

1 min read

“ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..” മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ

സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് മമ്മൂട്ടി. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിൽ മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ […]

1 min read

“സോഷ്യൽ മീഡിയയിൽ ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ നടക്കുന്ന ബുദ്ധിജീവികൂട്ടങ്ങൾക്ക് ഇതിലും വലിയൊരടി വേറെ കിട്ടാനില്ല”

വനിത ഫിലിം അവാർഡ് വേദിയില്‍ അവതരിപ്പിച്ച കോമഡി സ്കിറ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ടിനി ടോം നേരിട്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് ആയി ചെയ്ത സ്കിറ്റില്‍ ടിനി ടോമിന് പുറമെ, ബിജു കുട്ടന്‍, ഹരീഷ് പേരടി എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയുടെ സ്ഥാനത്താനത്ത് ‘പെടുമണ്‍ പോറ്റി’യെ ടിനി ടോം അവതരിപ്പിച്ച സ്കിറ്റ് സദസ്സില്‍ ചിരി പടർത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള സൈബർ […]