” മോഹന്‍ലാലിന്റെ മുഖത്തു നോക്കി പടം കൊള്ളില്ലെന്ന് പറഞ്ഞു, അന്നത്തെ അദ്ദേഹത്തിന്റെ നോട്ടവും മറുപടിയും. . . ” ; മനസ് തുറന്ന് നിര്‍മാതാവ് സി. ചന്ദ്രകുമാര്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ക്കുറിച്ച് പറയുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ച സി. ചന്ദ്രകുമാര്‍. മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരിക്കുമെന്നും പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ അതോടെ നമ്മള് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
മമ്മൂക്ക എല്ലാവരോടും നല്ല സീരിയസായിട്ടായിരിക്കും പെരുമാറുക. മമ്മൂക്ക സീരിയസ് കാണിച്ചില്ലെങ്കില്‍ ചിലര്‍ നന്നാവില്ല. എന്നാല്‍ മോഹന്‍ലാല്‍ സര് വേറെ ഒരു രീതിയാണ്. ഞാന്‍ 36 സിനിമകളാണ് ലാല്‍ സാറിന്റെ കൂടെ ചെയ്തിട്ടുള്ളത്. 37 സിനിമ മമ്മൂക്കയുടെ കൂടെയും ചെയ്തിട്ടുണ്ട്. വടക്കന്‍ വീരഗാഥയില്‍ തുടങ്ങിയതാണ്. ഇന്നെല്ല മമ്മൂക്കയെ സോപ്പിട്ട് ഒരോ ആളുകള്‍ നില്‍ക്കുന്നത്. ഞാന്‍ അങ്ങനെ അല്ല. ഞാന്‍ മമ്മൂക്കയ്ക്ക് കുട പിടിക്കാന്‍ നിന്നിട്ടുണ്ട്. മമ്മൂക്കയുടെ വണ്ടിയില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വണ്ടിയില്‍ ഇരിക്കുന്ന പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളത്. മമ്മൂക്ക ഒരിക്കല്‍ തന്നോട് ചോദിച്ചു നിനക്ക് എന്നെ വെച്ച് സിനിമ ചെയ്യാറായില്ലേയെന്ന്. അന്നാണ് എന്റെ മനസില്‍ ഒറു സിനിമ ചെയ്യണമെന്ന് തോന്നിയതെന്നും ചന്ദ്രകുമാര്‍ പറയുന്നു.
മോഹന്‍ലാല്‍ നല്ല സ്നേഹമാണ്. അദ്ദേഹത്തിന്റെ ജീവിതമെന്ന് പറഞ്ഞാല്‍ അതൊരു വേറെ രീതിയാണ്. ലാല്‍ സാര്‍ നല്ല ജോളിയാണ്. ദേവദൂതന് സിനിമ ഊട്ടിയില്‍ ഷൂട്ടിംങ് നടക്കുമ്പോള്‍ ഒറു ദിവസം ലാല്‍ സാറിന് തീരെ വയ്യ. എന്നിട്ടും വെളുപ്പാം കാലത്ത് 6 മണിക്ക് ലൊക്കേഷനില്‍ എത്തി. ഒരു മനുഷ്യനേയും ബുദ്ധിമുട്ടിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ലാല്‍ സാറിന്റെ കൂടെ നിന്നാല്‍ നമുക്ക് വിനയം പഠിക്കാം. അദ്ദേഹം ഷൂട്ടിന് വരുമ്പോള്‍ എല്ലാം കൃത്യമായി സെറ്റ് ചെയ്തിരിക്കണം. ലാല്‍ സാര്‍ ഒരു സംഭവമാണ്. ഒന്നാമന് സിനിമ കണ്ടപ്പോള്‍ ഞാന്‍ ലാല്‍ സാറിന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നു ഈ സിനിമ കൊള്ളില്ലെന്ന്. അപ്പോള്‍ ലാല്‍ സര് പറഞ്ഞത് അത് എനിക്ക് അറിയാമായിരുന്നു, ആ സിനിമ മരിച്ചുപോയ സിനിമയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.