‘മലയാളത്തില്‍ മറ്റൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല, അതുപോലെ ഒരു മമ്മൂട്ടിയും! അതിപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല’ ; ബൈജു സന്തോഷ്
മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ബൈജു സന്തോഷ്. 80 കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നടന് ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. അതുപോലെ, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു. നിരവധി സിനിമകളില്‍ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പില്ക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പറയാനുള്ളതെന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. നടന്റെ തഗ് ഡയലോഗുകള്‍ പലതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ സ്വന്തമാകുന്നതിനും മുന്നേ അവര്‍ക്ക് ഒപ്പം അഭിയനയിച്ചിട്ടുള്ള ആളാണ് ബൈജു. ഇപ്പോഴിതാ, ബൈജു ഒരിക്കല്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
‘മോഹന്‍ലാലിന്റെ വളര്‍ച്ചയ്ക്ക് കാരണം കഠിനാധ്വാനം തന്നെയാണെന്ന് തുറന്നു പറയുകയാണ് ബൈജു. ഒരു വര്‍ഷം അദ്ദേഹം 24 സിനിമകളില്‍ വരെ അഭിനയിച്ച സമയമുണ്ടായിരുന്നു. ഉറക്കമൊന്നുമില്ലാതെ നടന്ന് അഭിനയിച്ചിട്ടുണ്ട്. വെറുതെ ഒന്നും ആരും ഇങ്ങനെയാവില്ല. പിന്നെ ഭാഗ്യം, അവസരങ്ങള്‍ എല്ലാം ഒത്തുവരുന്നത് കൂടിയാണ്. പെട്ടെന്നാണ് അദ്ദേഹം കയറി വന്നതും സ്റ്റാറായതും. ബൈജു കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന് ചേരാത്ത വേഷങ്ങള്‍ പഴശ്ശിരാജ പോലുള്ള സിനിമകളിലെ റോളുകളാണ്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അതിന് പറ്റിയതല്ല. അതൊഴിക്കെ ഈ ഭൂമിയിലെ ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയും. ഇത്രയും തടി വെച്ചും ഡാന്‍സൊക്കെ ചെയ്യുന്നില്ലേ. ഡാന്‍സ് പഠിച്ചിട്ടുമില്ല. ഭയങ്കര ഓര്‍മ്മ ശക്തിയുമാണ്. ഡയലോഗ് എല്ലാം വേഗം പഠിക്കും. ബൈജു പറഞ്ഞു.
‘മലയാളത്തില്‍ ഇനി വേറൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല. അതിപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല. അതുപോലെ ഒരു മമ്മൂട്ടിയും ഉണ്ടാവില്ല. ഇവരൊക്കെ സിനിമയ്ക്കായി ജനിച്ചവരാണ്. നമ്മള് അമ്മ എന്ന് വിളിച്ചപ്പോള്‍ ഇവര്‍ സിനിമ എന്നാണ് വിളിച്ചത് എന്ന് തോന്നുന്നു. ഇത്രയൂം വര്‍ഷമായിട്ടും പിടിച്ചു നില്‍ക്കുന്നില്ലേ. ഡിമാന്‍ഡും മാര്‍ക്കറ്റും അവര്‍ക്കല്ലേ,’ ‘മോഹന്‍ലാല്‍ പണ്ടേ ഡ്യൂപ്പിനെ അങ്ങനെ ഉപയോഗിക്കില്ല. ഗ്ലാസ് പൊട്ടുന്ന സീനൊക്കെ പുള്ളി തന്നെ ചെയ്യും. സിനിമയ്ക്ക് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാണ്,’ ബൈജു സന്തോഷ് പറഞ്ഞു.