മോഹൻലാൽ സംവിധാനം ചെയ്യാനിരുന്ന സിനിമയല്ല ബറോസ്: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു
1 min read

മോഹൻലാൽ സംവിധാനം ചെയ്യാനിരുന്ന സിനിമയല്ല ബറോസ്: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു

മോഹൻലാൽ നടനിൽ നിന്നു സംവിധായാകനിലേക് കടക്കുന്ന സിനിമയാണ് ബറോസ്. എന്നാൽ ഇപ്പോഴിതാ ടി കെ രാജീവ്‌ കുമാർ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹൻലാൽ ആയിരുന്നില്ല എന്നു പറയുന്നത്. ഒരു നിമിത്തം പോലെ മോഹൻലാലിലേക് ബറോസ് എന്ന ചിത്രത്തിന്റെ സംവിധായാകന്റെ റോൾ എത്തുകയായിരുന്നു എന്നും വെളിപ്പെടുത്തി. ‘ജിജോ തന്റെ ഗുരുവാണ്, മൈ ഡിയർ കുട്ടിചാത്തനുശേഷം അദ്ദേഹം പല കാരണങ്ങളാൽ സിനിമ ചെയ്തില്ല. ചുണ്ടൻ വള്ളവുമായി ബന്ധപെട്ടുള്ള പ്രമേയം ഹോളിവുഡിൽ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. പക്ഷേ അത് നടന്നില്ല. പിന്നീട് കിഷ്കിന്ധ എന്ന തീം പാർക്ക്ന്റെ തിരക്കിലായിരുന്നു അദ്ദേഹം.

 

ബറോസിന്റെ കഥ ജിജോ തന്നോട് പറഞ്ഞിരുന്നു. താൻ മോഹൻലാലിനോട് കഥ പറഞ്ഞു എന്നും, മോഹൻലാലുമൊത്ത് ജിജോയെ പോയി കണ്ടു ഒരു ഒക്ടോബറിൽ ആയിരുന്നു അത്. മാർച്ചിൽ പടം തുടങ്ങാം എന്നു തീരുമാനിക്കുകയും ചെയ്തു. സംവിധാനം ചെയ്യാനിരുന്ന ജിജോ തിരക്കഥയെഴുതി കഴിഞ്ഞപ്പോൾ സംവിധാനം ചെയ്യില്ലെന്ന നിലപാടെടുത്തു. ‘അങ്ങനെ ഒരു നിമിത്തം പോലെ സംവിധാന ചുമതല മോഹൻലാൽ ഏറ്റെടുക്കുകയായിരുന്നു എന്ന് ടി കെ രാജീവ്‌ കുമാർ പറഞ്ഞു. ലാൽ സർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ട എല്ലാ പ്രത്യേകതകളും ബറോസക്കുണ്ട് എന്നും അദ്ദേഹം പറയുകയും അദ്ദേഹം ഒരു ബ്രില്യന്റ് ഡയറക്ടർ തന്നെയാണെന്നും സംവിധായകൻ കൂട്ടിചേർത്തു.

Leave a Reply