ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍
1 min read

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍

ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയും പ്രധാന വേഷത്തില്‍.
പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തയില്‍ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ജനുവരി 26ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി പ്രദർശനത്തിനെത്തിയത്. പൃഥ്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയില്‍, മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജ​ഗദീഷ്, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.