‘ഭ്രമയു​ഗ’ത്തിന്റെ കാരണവര്‍മമ്മൂട്ടിയുടെ കഥാപാത്ര പേര് ഇതോ?
1 min read

‘ഭ്രമയു​ഗ’ത്തിന്റെ കാരണവര്‍മമ്മൂട്ടിയുടെ കഥാപാത്ര പേര് ഇതോ?

മമ്മൂട്ടി ആരാധകർ ഏറ്റവും 2024 ൽ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15നണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ ഭ്രമയു​ഗത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ദൈർഘ്യത്തെ സംബന്ധിച്ചും ചർച്ചകളുണ്ട്. ഇവ പ്രകാരം വെറും 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ ഉണ്ടായിരിക്കുക. മമ്മൂട്ടി അവതരിപ്പിക്കുന്നത് ഒരു നെ​ഗറ്റീവ് ടച്ച് കഥാപാത്രം ആണെന്ന് ഉറപ്പാണ്. എന്നാൽ ഈ കഥാപാത്ര പേര് എന്താണ് എന്നത് അറിയാൻ പ്രേക്ഷകർക്ക് ആവേശം ഏറെയാണ്. ഇതുവരെ അതേക്കുറിച്ചുള്ള അപ്ഡേറ്റുകളും പുറത്തുവന്നില്ല. ഈ അവസരത്തിൽ ആണ് മമ്മൂട്ടിയുടെ കഥാപാത്ര പേരിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

‘കുഞ്ചമൻ പോറ്റി’ എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിന് കാരണവും ഇവർ തന്നെ പറയുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭ്രമയു​ഗത്തിന്റെ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതിൽ ‘കുഞ്ചമൻ പോറ്റി തീം’എന്ന പേരിൽ ട്രാക്ക് ഉണ്ടായിരുന്നു. ഇത് മമ്മൂട്ടി കഥാപാത്രത്തിന്റേതെന്നാണ് പ്രേക്ഷകവാദം.

മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽ ലിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഭ്രമയുഗം’. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.