സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങി ബോണി കപൂർ !! മലയാളസിനിമയ്ക്ക് അഭിമാന നേട്ടം
1 min read

സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം ഹിന്ദി,തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങി ബോണി കപൂർ !! മലയാളസിനിമയ്ക്ക് അഭിമാന നേട്ടം

മലയാള ചിത്രങ്ങൾ ചൂടപ്പം പോലെ തന്നെയാണ് അന്യഭാഷയിലേക്ക് വിറ്റുപോകുന്നത്. ഹിറ്റാകുന്ന ഏതൊരു മലയാള സിനിമയ്ക്കും വാണിജ്യപരമായി വലിയ ഒരു സാധ്യത കൂടിയാണ് ഇത്തരത്തിൽ റീമേക്ക് അവകാശം മറ്റു ഭാഷകളിലെക്ക് വിറ്റുപോകുന്ന അതിലൂടെ ലഭിക്കുന്നത്. ബോളിവുഡ് പോലുള്ള വലിയ ഇൻഡസ്ട്രിയും നിരവധി മലയാള സിനിമകൾ ആണ് ഇതിനോടകം റീമേക്ക് ചെയ്തിട്ടുള്ളത്.മലയാളത്തിൽ വിജയിച്ച സൂപ്പർസ്റ്റാർ ചിത്രങ്ങൾ മുതൽ ചെറിയ ചിത്രങ്ങൾ വരെ വളരെ പെട്ടെന്ന് തന്നെ വലിയ തുകയ്ക്ക് വിറ്റു പോകാറുള്ളത് ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ നിരവധി സൂപ്പർ താരങ്ങൾ അടക്കം മലയാളത്തിലെ ഇത്തരത്തിലുള്ള മികച്ച ചിത്രങ്ങളെക്കുറിച്ച് നിരവധിതവണ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സമീപകാലത്ത് പുറത്തിറങ്ങിയ വലിയ വിജയമായ മറിയ മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനുമുമ്പ് മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശവും ബോണി കപൂർ സ്വന്തമാക്കിയിരുന്നു. മകൾ ജാൻവി കപൂറിനെ നായികയാക്കി ഹെലൻ ഹിന്ദിയിൽ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോണി കപൂർ ഇപ്പോൾ.

മലയാളം കൂടാതെ തമിഴ് ചിത്രമായ കോമാളിയുടെ ഹിന്ദി റീമേക്കും ഒരുക്കാൻ ബോണി കപൂർ തയ്യാറെടുക്കുന്നുവെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ മമ്മൂട്ടി ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനാണ് ബോണി കപൂർ ഒരുങ്ങുന്നത്. ഹിന്ദി,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് നിശ്ചയിച്ചിരിക്കുന്ന ചിത്രം എന്തുകൊണ്ടും മലയാളസിനിമയ്ക്ക് ഒരു അഭിമാനം തന്നെയായിരിക്കും. സമീപകാലത്ത് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ‘നരസിംഹം എന്റർപ്രൈസസ്’ എന്ന കമ്പനി നേടിയിരിക്കുന്നത്. മമ്മൂട്ടി മലയാളത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ വേഷമണിഞ്ഞ വൺ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥ് ആണ്.

Leave a Reply