‘ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് ‘ ; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി
തീവ്രവും തീക്ഷണവുമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും വക്കീലായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളെ.
തന്നിലെ നടനെ നിരന്തരം തേച്ചു മിനുക്കി തന്നോടു തന്നെ മത്സരിക്കുകയാണ് അദ്ദേഹം. ഏറ്റെടുക്കുന്ന വേഷങ്ങളോടും സ്വന്തം ജീവിതത്തോടും ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും അർപ്പണബോധവും ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. അൻപത് കൊല്ലത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം ആർജ്ജിച്ചെടുത്തത് പ്രായഭേദമെന്യെ ഉള്ള ഒരു കൂട്ടം ആരാധകരെയാണ്. അത് സിനിമയ്ക്ക് അകത്ത് ആയിക്കോട്ടെ പുറത്തായിക്കോട്ടെ. മലയാളികൾക്ക് പുറെ ഇതര ഇന്റസ്ട്രിയിലുള്ള അഭിനേതാക്കളും മമ്മൂട്ടിയുടെ ആരാധകരാണ്. അക്കാര്യം പലപ്പോഴും പലരും തുറന്നു പറഞ്ഞിട്ടുമുണ്ട്. അത്തരത്തിലൊരു ആരാധികയായ ബോളിവുഡ് നടിയുടെ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
https://www.instagram.com/p/C3IMvTcNhHQ/?igsh=MW9nazQ1cjZ0dGczOA==
സർ, എ ഡെത്ത് ഇൻ ദ ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട തിലോത്തമ ഷോം ആണ് മമ്മൂട്ടിയെ കുറിച്ച് വാചാലയായത്. മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ ഷെയർ ചെയ്യുന്നത്. ‘സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുകയാണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാറ്റിനും ഉപരി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതിഹാസമാണ് മമ്മൂട്ടി’, എന്നാണ് തിലോത്തമ കുറിച്ചത്. തിലോത്തമയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി മലയാളികളാണ് രംഗത്ത് എത്തിയത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽ ഉണ്ട്. “ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മള്‍ മലയാളികളുടെ സ്വത്ത്, ഞങ്ങളുടെ ഇതിഹാസത്തെ വാഴ്ത്തിയ മാമിന് നന്ദി”, എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്‍റുകള്‍.