“പൂർണമായ വിജയത്തിന്റെ മധുരം തേടി ആനന്ദിന്റെയും ടീമിന്റെയും യാത്ര തുടരുകയാണ്…” ; കുറിപ്പ് വായിക്കാം
1 min read

“പൂർണമായ വിജയത്തിന്റെ മധുരം തേടി ആനന്ദിന്റെയും ടീമിന്റെയും യാത്ര തുടരുകയാണ്…” ; കുറിപ്പ് വായിക്കാം

ടൊവീനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നാടിനെ പിടിച്ചുലച്ച ഒരു കൊലപാതകവും അതിനു പിന്നിലെ രഹസ്യം തേടി ഒരു സബ് ഇന്‍സ്‌പെക്ടര്‍ നടത്തുന്ന ഉദ്വേഗജനകമായ യാത്രയാണ് സിനിമ പറയുന്നത്. മേക്കിങ്ങ് കൊണ്ടും ടൊവീനോ അടക്കമുള്ള താരങ്ങളുടെ പ്രകടനം കൊണ്ടും സിനിമ വലിയ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു റിവ്യൂ ആണ് ശ്രദ്ധനേടുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം 

 

അന്വേഷിച്ചാൽ ഉറപ്പായും കണ്ടെത്താൻ സാധിക്കുമെന്ന് ഞാനെന്ന പ്രേക്ഷക…

പോലീസ് സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും വളരെ റിയലിസ്റ്റിക് ആയി കഥ പറയുന്ന സിനിമകൾ വിരളമാണ്. സ്ഥിരമായി കണ്ട് മറന്ന കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി മാറുന്നുണ്ട് ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും., ❤️

ആനന്ദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് എത്തുന്ന ഒരു മിസ്സിംഗ്‌ കേസിൽ നിന്നാണ് സിനിമയാരംഭിക്കുന്നത്.. ജോലിയിൽ നവാഗതനായ ആനന്ദ് സത്യസന്ധമായി ജോലി ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ ചില മേലുദ്യോഗസ്ഥരിൽ നിന്ന് അത്ര നല്ല പ്രതികരണമല്ല ആനന്ദിന് ലഭിച്ചത്.

എന്നിരുന്നാലും കഷ്ടപ്പെട്ട് ഓരോ തെളിവുകളും കണ്ടെത്തി തന്റെ മുന്നിലെ കേസ് സോൾവ് ചെയ്യുമ്പോഴും വിധി ആനന്ദിനും ടീമിനും എതിരായി മാറുകയാണ്..

ഒരു റിയലിസ്റ്റിക് ത്രില്ലർ സിനിമ കാണുന്ന ഫീലോടെ ത്രില്ലടിച്ച് കാണാനുള്ള എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്.. കഥയ്ക്ക് ആവശ്യമില്ലാത്ത യാതൊന്നും പടത്തിലില്ല എന്നതും ശ്രദ്ധേയമാണ്.

മറ്റൊരു അഞ്ചാം പാതിരയും, ഫോറൻസിക്കും ഇവിടെ പ്രതീക്ഷിക്കണ്ട…. കാരണം ഇത് അത്തരത്തിലുള്ള ഒരു സിനിമയല്ല…

ശരിക്കുമുള്ള ഒരു കേസിന്റെ കുറ്റാന്വേഷണം കാണുന്ന ഫീലോടെ ഈ സിനിമ കാണാം..

1990കളിലാണ് ഈ സിനിമയിലെ കഥ നടക്കുന്നത്.. കാലഘട്ടം അടയാളപ്പെടുത്തുന്നതിൽ സിനിമയുടെ ആർട്ട് ടീം 100% വിജയിച്ചു എന്ന് വേണം പറയാൻ… ആ പഴയ ഗ്രാമഭംഗിയും പീടികത്തിണ്ണകളുമൊക്കെ 90 കളിലെ മലയാള സിനിമകളെ ഓർമിപ്പിച്ചു…

നായകൻ വില്ലനെ ചെയ്സ് ചെയ്യുന്ന ഒരു സീനിൽ ശരിക്കും സ്പടികത്തിലെ ലാലേട്ടനെയാണ് ഓർമ്മവന്നത്..

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ബൈബിൾ വചനത്തെ സിനിമയുടെ ടൈറ്റിലായി തിരഞ്ഞെടുത്തതും ടൈറ്റിൽ സിനിമയിൽ പ്രസന്റ് ചെയ്ത രീതിയും ഒരു ബ്രില്ല്യൻസായി തോന്നി…

പൂർണമായ വിജയത്തിന്റെ മധുരം തേടി ആനന്ദിന്റെയും ടീമിന്റെയും യാത്ര തുടരുകയാണ്… ❤️