ഹിറ്റുകളുടെ ജോഡി വീണ്ടും ഒന്നിക്കുന്നു…!!!
മലയാള സിനിമയുടെ നടനവിസ്മയം ആണ് മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത് ഒട്ടനവധി സിനിമകളാണ്. മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത വിധത്തിലുള്ളതാണ് അവയിലെ ഓരോ കഥാപാത്രങ്ങളും. അത്തരത്തിൽ ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രങ്ങളിലെ മോഹൻലാൽ ക്യാരക്ടർ റോളുകളും ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി ഒരുങ്ങുകയാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഇതാണ്. സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
” Mathews: “What do you mean by dignity?…. Dignity is not sticking onto all social norms….. It is a fragrance that exudes from a pure and noble soul” അമ്മയുടെ പഴയ മാര്യേജ് നെക്കുറിച്ചറിഞ്ഞ മക്കൾ അവരെ ചോദ്യം ചെയ്യുമ്പോൾ പ്രണയത്തിലെ മാത്യൂസ് പറയുന്ന വാക്കുകൾ ആണിവ. Dignity യുടെ ഏറ്റവും മനോഹരമായ explanation. തന്മാത്രയിലെയും ഭ്രമരത്തിലെയും പ്രകടനങ്ങൾ വാ തോരാതെ പുകഴ്ത്തുമ്പോൾ മോഹൻലാൽ ഫാൻസ് പോലും മറക്കുന്ന അദ്ദേഹത്തിന്റെ പ്രണയത്തിലേ subtle yet beutiful performance. സംസാരിക്കുമ്പോൾ മുഖത്തിന്റെ തളർന്ന ഭാഗം ചലിപ്പിക്കാതെ , ആ ഭാഗത്തുകൂടി ഒലിച്ചിറങ്ങുന്ന saliva തുടക്കുന്നതൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്…. just like how a stroke patient would actually do.മോഹൻലാലും ബ്ലെസി യും വീണ്ടും ഒന്നിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു ക്ലാസ്സിക് ഇൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.” എന്നാണ് കുറിപ്പിൽ പറയുന്നത്.
മലയാളി സിനിമാ പ്രേക്ഷകർക്ക് തീവ്രാനുഭവങ്ങൾ സമ്മാനിച്ച സിനിമകളുടെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും. ബ്ലെസ്സി-മോഹൻലാൽ ചിത്രം ‘പ്രണയം’ നിർമ്മിച്ചത് സജീവ് ആയിരുന്നു. സംവിധായകന്റെ സ്വപ്ന ചിത്രം ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന സിനിമ ഏറെ നാളായി പദ്ധതിയിലുള്ളതാണ്. ബ്ലെസ്സിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ‘തന്മാത്ര’ തിയേറ്ററുകളിൽ എത്തിയിട്ട് 13 വർഷങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചോളം പുരസ്കാരങ്ങളായിരുന്നു തന്മാത്ര നേടിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹനായി.